Mananthavady: കണിയാരം കുഴി നിലം ചെക്ക് ഡാമിനു സമീപം സ്‌കൂൾ വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കുഴിനിലം വിമലനഗർ പുത്തൻപുരയ്ക്കൽ വീട്ടിൽ പി. വി. ബാബു കുഴിനിലം കോ ട്ടായിൽ വീട്ടിൽ കെ.ജെ. ജോബി എന്നിവരെയാണ് Mananthavady സ്റ്റേഷൻഹൗസ് ഓ ഫീസർ എം.എം. അബ്ദുൾ കരീമിന്റെ നേ തൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ യായിരുന്നു കേസിനാസ്‌പദമായ സംഭവം. കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി കുഴി നിലം അടുവാൻ കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്.
അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. സംഭവം അറിഞ്ഞയുടൻ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് Mananthavady പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിൽ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറിൽ ഘടിപ്പിച്ച മൊട്ടു സൂചിയിൽ പിടിച്ചാണ് അഭിജിത്തിനു ഷോക്കേറ്റത്. ഇവിടെ ഇൻസുലേഷൻ പതിച്ചിരുന്നെങ്കിലും ഇത് പറിഞ്ഞു പോയതാണ് ഷോക്കേൽക്കാൻ കാരണം.