Thamarassery, കൂടത്തായി റോയ് തോമസ് വധക്കേസിലെ ഒരു സാക്ഷി കൂടി കൂറുമാറി.
Thamarassery: കൂടത്തായി റോയ് തോമസ് വധക്കേസിൽ വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. മൈക്കാവ് ആലമലയിൽ സുരേന്ദ്രന്റെ ഭാര്യ ജിപ്സിയാണ് പ്രതികൾക്ക് അനുകൂലമായി കോടതിയിൽ മൊഴിമാറ്റിയത്. ഇതോടെ, ഈ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി. കുടത്തായി ബസാറിൽ കച്ചവടം നടത്തുന്ന, ജിപ്സിയുടെ ഭർത്താവ് സുരേന്ദ്രൻ താമരശ്ശേരിയിൽ മൂന്നാം പ്രതി പ്രജികുമാർ നടത്തുന്ന ജ്വല്ലറി വർക്സിൽ ജോലിക്കാരനായിരുന്നു. ജ്വല്ലറിയിലേക്കു സുരേന്ദ്രൻ സയനൈഡ് എത്തിച്ചിരുന്നെന്ന് ജിപ്സി നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. തങ്ങൾ ഒരുമിച്ച് വീട്ടിൽ നിന്നു ജോലിക്ക് […]
Koduvally: കളരാന്തിരി, പര്യേയിയുടെ ഭാര്യ ബീവാത്തു നിര്യാതയായി
Koduvally: കളരാന്തിരി – പന്നിക്കുഴിയിൽ പരേതനായ പര്യേയിയുടെ ഭാര്യ ബീവാത്തു (55) നിര്യാതയായി. മക്കൾ: ഷമീർ, ഷംസീർ, സാബിറ. മരുമക്കൾ: ബഷീർ തലയാട്, നജ്മുന്നീസ ഈങ്ങാപ്പുഴ,ഫാസില വെണ്ണക്കോട്. മയ്യിത്ത് നിസ്ക്കാരം രാവിലെ 10 മണിക്ക് ഈരോപ്പറമ്പ് ജുമാ മസ്ജിദിൽ നടക്കും.
Thiruvambady, പുലിപ്പേടിയിൽ മലയോരം; പൂവാറൻ തോടിലും മുത്തപ്പൻ പുഴയിലും പുലിയെ കണ്ടു.
Thiruvambady: കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻ തോടിലും Thiruvambady പഞ്ചായത്തിലെ മുത്തപ്പൻ പുഴയിലും പുലിയെ കണ്ടതോടെ മലയോര ജനത ഭീതിയിൽ. വന്യ മൃഗ ശല്യം നേരിടുന്നതിന് അധികൃതർ ഇടപെടണമെന്നാണു നാട്ടുകാരുടെ ആവശ്യം. മുത്തപ്പൻ പുഴ മൈനാ വളവിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഡിസംബർ 11ന്. ഒക്ടോബർ 30ന് ഇതിനു സമീപം കൊച്ചു പ്ലാക്കൽ തോമസ് എന്ന കർഷകന്റെ മൂരിക്കിടാവിനെ പുലി ആക്രമിച്ച് ഭക്ഷിച്ച നിലയിൽ കണ്ടെത്തി. പലപ്പോഴും നാട്ടുകാർ മുത്തപ്പൻ പുഴ, […]
Thiruvambady: പുന്നക്കൽ പാലപ്പെട്ടി യൂസഫ് നിര്യാതനായി
Thiruvambady: പുന്നക്കൽ പാലപ്പെട്ടി യൂസഫ് (51) നിര്യാതനായി. പിതാവ്: പരേതനായ വിച്ചു. മാതാവ്:ആയിഷ. ഭാര്യ: സെമീറ. മക്കൾ: സഫ്‌ന, ഫഹദ്, ഫവാസ്. മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പുന്നക്കൽ ടൗൺ ജുമാ മസ്‌ജിദിൽ.
ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ Mukkam സ്വദേശി മരിച്ചു
Mukkam: ഖത്തറിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മുക്കം സ്വദേശി മരിച്ചു. Mukkam ഗോതമ്പ റോഡ് മുറത്തുമൂലയിൽ ജസീർ (42) ആണ് മരിച്ചത്. ഖത്തർ ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.
Thamarassery, പോക്സോ കേസിൽ പ്രതിയെ വെറുതെ വിട്ടു.
Thamarassery: പ്രായ പൂർത്തിയാവത്ത കൂട്ടികളോട് ലൈംഗിക അതിക്രമം കാണിച്ചുവെന്ന കേസിലെ പ്രതിയെ കുറ്റക്കാരനല്ലെന്നു് കണ്ട് കോടതി വിടയച്ചു. കട്ടിപ്പാറ ചമൽ സ്വദേശി പി.എം. സുരേഷ് കുമാറിനെയാൺ് കോഴിക്കോട് ഫാസ്റ്റ് ട്രാക്ക് പ്രത്യേക പോക്സോ കോടതി വിട്ടയച്ചത്. 2020 ആഗസ്റ്റിലാണ് കേസിനാസ്‌പദമായ സംഭവം. പോക്സോ നിയമത്തിലെയും, ഇന്ത്യൻ ശിക്ഷാ നിയമത്തിനായും, പട്ടിക ജാതി / പട്ടിക വർഗ അതിക്രമം തടയൽ നിയമത്തിലെയും വിവിധ വകപ്പുകൾ പ്രകാരമുള്ള കറ്റങ്ങൾ ആരോപിച്ചാണ് താമരശ്ശേരി DYSP പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. കുട്ടികൾ […]
Engapuzha: കണ്ണോത്ത്, മാറാപ്പിള്ളിൽ വർക്കി (പാപ്പു ചേട്ടൻ) നിര്യാതനായി
Engapuzha: കണ്ണോത്ത്, മാറാപ്പിള്ളിൽ വർക്കി (പാപ്പുചേട്ടൻ 83) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി താണോലിൽ. മക്കൾ: ജോസ്, സിസ്റ്റർ റജീന, (എം.എസ്.എം. ഐ .കോൺവെൻറ് ഗൂഡല്ലൂർ), ഷാജു (വയനാട്) ഷൈനി, സിസ്റ്റർ ക്ലാരിസ് (എം. എസ് .എം .ഐ. കോൺവെൻറ് ചെമ്പനോട), മിനി, മനോജ്. മരുമക്കൾ: ബീന (സെന്റ് ജോസഫ് എച്ച്.എസ് ,പുല്ലൂരാംപാറ), റിനി(വയനാട് ), ബിജു (ചക്കിട്ടപാറ) ഷാജി (വയനാട് ), അനു (കുപ്പായക്കോട് ). സംസ്കാരം: നാളെ (6 -01-24) ഉച്ചയ്ക്ക് ശേഷം 2.30ന് […]
Kodanchery, വിദ്യാർത്ഥികളെ അനുമോദിച്ചു.
Kodanchery: 2023-24 ജില്ലാ,സബ്ജില്ല കലോത്സവങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ പൂവോട് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. പ്രസ്തുത പരിപാടി Kodanchery സബ് ഇൻസ്പെക്ടർ സാജു സി സി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് മെമ്പർ മഹറൂഫ് തട്ടാഞ്ചേരി, വാർഡ് മെമ്പർ ഷീജ ബാബു, മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കുഞ്ഞമ്മദ്, ജീന (പൂവോട് അംഗൻവാടി ടീച്ചർ), മജീദ് ചെറുതൂര്, ഫ്രാൻസിസ്, ഫൈബിന കുഞ്ഞാലി, സുഹറ കെ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിയിൽ […]
Mukkam, നീലാരവം ഫുട്ബോൾ മേള സൗഹൃദ മത്സരം മുക്കം പ്രസ് ക്ലബ് ജേതാക്കളായി
Mukkam: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള അമിഗോസ് നീലേശ്വരത്തിന്റെ നേതൃത്വത്തിലുള്ള NSL ഫുട്ബോൾ മേളയുടെ സൗഹൃദ മത്സരത്തിൽ നീലാരവം എക്സിക്യൂട്ടീവ് ടീമിനെ പരാജയപ്പെടുത്തി (3-1) Mukkam പ്രസ് ക്ലബ് ജേതാക്കളായി. ഫുട്ബോൾ മേള പ്രശസ്ത ഫ്രീ സ്റ്റൈൽ ഫുട്ബോളർ ഹാദിയ ഹക്കീം ഉദ്ഘാടനം ചെയ്തു. നീലാരവം പ്രചരണ കമ്മിറ്റി ചെയർമാൻ പി ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. ഇളമന സുബ്രഹ്മണ്യൻ, വി എം സി മുഹമ്മദ്, നജ്മുദ്ദീൻ എ എം, അഷ്റഫ് […]
Thamarassery, പുഷ്പ – ഫല തൈ പ്രദർശനവും വിൽപ്പനയും തുടങ്ങി.
Thamarassery: കൂടത്തായി സെൻമേരിസ് ഹൈസ്കൂൾ പിടിഎയും Omassery കോ – ഓപ്പറേറ്റീവ് ബാങ്കും സംയുക്തമായി സെൻമേരിസ് ഹൈസ്കൂളിൽ പുഷ്പ ഫല തൈകളുടെ പ്രദർശനം ആരംഭിച്ചു. ഓമശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെ കെ അബ്ദുല്ലക്കുട്ടി സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമായ കെ കരുണാകരൻ മാസ്റ്റർ, എം ഷീജ ബാബു, ബാങ്ക് ഡയറക്ടർമാരായ ലിസി ജേക്കബ്, മുജീബ് റഹ്മാൻ വി കെ, പി മരക്കാർ ഹാജി, എച്ച് എം […]
ഇന്ത്യയുടെ പറുദീസയായി Wayanad; അവധിക്ക് എത്തിയത് 2.93 ലക്ഷം സഞ്ചാരികള്‍, വരുമാനം കോടികള്‍
Wayanad: കേരളത്തിലെ ഏറ്റവും പ്രിയ വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നുവെന്നാണ് ക്രിസ്മസ്- പുതുവത്സര ആഘോഷക്കാലം തെളിയിക്കുന്നത്. ഉത്തരേന്ത്യയില്‍ നിന്നടക്കം ഈ അവധിക്കാലത്ത് ആളുകള്‍ ഒഴുകുകയായിരുന്നു വയനാട്ടിലേക്ക്. കര്‍ണാടകയും ആന്ധ്രയും കടന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വയനാടിന്റെ പെരുമയെത്തിയതോടെ അവിടെ നിന്നെല്ലാം വിനോദ സഞ്ചാരികള്‍ ഇത്തവണയെത്തി. പുതുവത്സരാഘോഷങ്ങളും പൊടി പൊടിച്ചതോടെ ഇത്തവണ ഗംഭീരമായി. മുന്‍ അവധിക്കാലത്തേക്കാളും രണ്ടിരട്ടിയിലധികം ആളുകളാണ് ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി വയനാട്ടിലെത്തിയത്. ഡിസംബര്‍ 20 മുതല്‍ ജനുവരി രണ്ടു വരെയുള്ള കണക്കു പ്രകാരം 2.93 ലക്ഷം പേരാണ് വയനാട് സന്ദര്‍ശിച്ചത്. […]
Thamarassery, സുഹൃത്തിനെ കെട്ടിടത്തില്‍നിന്നും തള്ളിയിട്ടു കൊന്ന സംഭവത്തില്‍ യുവാവ് പിടിയില്‍
Kozhikode: പുതുവത്സരാഘോഷത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് തള്ളിയിട്ടു കൊന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. വേങ്ങേരി തടമ്പാട്ടുതാഴം കല്ലുട്ടിവയല്‍ താമസക്കാരനും, Thamarassery ഈർപോണ സ്വദേശിയുമായ അബ്ദുല്‍ മജീദ് (60) കൊല്ലപ്പെട്ട സംഭവത്തിലാണ് സുഹൃത്തായ വേങ്ങേരി വഴിപോക്ക് നിലം വീട്ടില്‍ അരുണിനെ (ലാലു 40) ചേവായൂര്‍ പൊലീസ് ഇൻസ്‍പെക്ടര്‍ കെ.കെ. ആഗേഷ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുല്‍ മജീദ് വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കോണിപ്പടിയില്‍ നിന്ന് വീണു പരിക്കേറ്റെന്നു പറഞ്ഞാണ് മജീദിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് […]