കെ.പി.പി.എച്ച്.എ Mukkam ഉപജില്ലാ സമ്മേളനവും യാത്രയയപ്പും നടത്തി.
Mukkam: കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ സമ്മേളനവും യാത്രയയപ്പും എ.ഇ.ഒ റ്റി.ദീപ്തി ഉദ്ഘാടനം ചെയ്തു. Mukkam എം.എം.ഒ.എൽ.പി സ്കൂളിൽ വെച്ചു നടന്ന പരിപാടിയിൽ സർവീസിൽ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകരായ എ.എം നിസാർ ഹസൻ, കെ.അബ്ദുറസാഖ്, മിനി ജോൺ, സി.ലൗലി റ്റി.ജോർജ്, പി.ജെ മേരി എന്നിവർക്ക് എ.ഇ.ഒ റ്റി.ദീപ്തി ഉപഹാരങ്ങൾ സമ്മാനിച്ചു. സിബി കുര്യാക്കോസ്, സി.കെ ഷമീർ, കെ.പി ജാബിർ, ജിബിൻ പോൾ, ജെയിംസ് ജോഷി, റോയ് മുരിക്കോലിൽ, സുനിൽ പോൾ, കെ.യു ജെസി […]
Kodanchery, രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
Kodanchery: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച പിണറായി സർക്കാരിന്റെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി Kodanchery ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. കർഷ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി കാപ്പാട്ട് മല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, […]
Thamarassery, പരപ്പൻപൊയിൽ: കരുമ്പാരുത്തൊടുകയിൽ ദേവകി നിര്യാതയായി
Thamarassery: പരപ്പൻപൊയിൽ, വാടിക്കൽ താമസിക്കുന്ന കരുമ്പാരുത്തൊടുകയിൽ പരേതനായ രാമൂട്ടിയുടെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ : സുര, പ്രകാശൻ, ഇന്ദിര, ഉഷ, പരേതനായ രാമചന്ദ്രൻ. മരുമക്കൾ ഷാജില, ലൗലി, ശ്രീഷ്മ, മോഹൻദാസ്, ഭാസ്കരൻ. ശവ സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടു വളപ്പിൽ.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടും; വിവാദ പരാമർശവുമായി SKSSF നേതാവ്
Kozhikode: വിവാദ പരാമർശവുമായി എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തകർ ഉണ്ടാകുമെന്നാണ് സത്താർ പന്തല്ലൂർ പറഞ്ഞത്. മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും SKSSF നും ആവശ്യമില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കിയ യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.
Thamarassery, കോരങ്ങാട് സഹചാരി സെന്ററിന് സെമി ഫോളർ ബെഡ് കൈമാറി
Thamarassery: കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിന് രൂപീകരിച്ച സഹചാരി സെന്ററിന് എം ടി ആലി ഹാജി സെമി ഫോളർ ബെഡ് കൈമാറി. സഹചാരി സെന്ററിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിന് ഗൃഹസമ്പർക്കമടക്കം വിവിധ പദ്ധതിക്ക് യോഗത്തിൽ രൂപമായി. വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ സഹചാരി സെന്ററിന് കൈമാറാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റയുമായി ബന്ധപ്പെടണമെന്നും, സഹചാരി സെന്ററിന്റെ ഔദ്യോഗിക ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഹചാരി സമിതി ഭാരവാഹികളായ എം ടി […]
Thamarassery, കാർഷിക സെമിനാറും കാർഷികോൽപ്പന്ന പ്രദർശനവും വിൽപ്പനയും
Thamarassery: ഹരിത മിത്രം കർഷക nസമിതി അമ്പായത്തോട് കാർഷിക സെമിനാറും കാർഷികോൽപ്പന്ന പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. ജനുവരി 13 ശനി രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിക്കും. അഡ്വ.ജെയിംസ് ജേക്കബ് കൈനടി മുഖ്യ അതിഥി ആയിരിക്കും .പി.വിക്രമൻ (ജോയിന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ റിമിറ്റഡ്) ക്ലാസ് നയിക്കുന്നത് വിഷയം കൃഷി ലാഭകരമാക്കാൻ, സംയോജിത കൃഷി. രജിസ്ട്രേഷന്: 8943701281
Kozhikode, തലയോട്ടി കണ്ടെത്തിയ സംഭവം; വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി.
Kozhikode: കുഞ്ഞിപ്പള്ളിയിൽ ഒരു വർഷമായി അടച്ചിട്ട കടമുറിക്കുള്ളിൽ നിന്നും തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. അടച്ചിട്ട മുറിയിൽ തലയോട്ടിയും, തൊട്ടടുത്ത മുറിയിൽ നിന്ന് വാരിയെല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പമായിരുന്നു തലയോട്ടി ഉണ്ടായിരുന്നത്. ചോമ്പാല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്ന് രാവിലെയാണ് സംഭവം. കെട്ടിടം പൊളിക്കുന്നതിനിടെ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്നും തലയോട്ടി കണ്ടെടുത്തത്. കട മുറിയുടെ ഷട്ടറുകൾ താഴ്ത്തിയ നിലയിലായിരുന്നു. അതിനാൽ […]
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.
Thamarassery: താമരശ്ശേരിയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. Thamarassery വെഴുപ്പൂര്‍ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒന്‍പതരയോടെ ചുങ്കം കയ്യേലിക്കുന്നിലായിരുന്നു അപകടം. വലിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ റോഡരികിലെ മതിലിലും വൈദ്യുതി തൂണിലും ഇടിക്കുകയായിരുന്നു. മുഖത്ത് സാരമായി പരിക്കേറ്റ രഞ്ജിത്തിനെ Thamarassery താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Vadakara, അടച്ചിട്ട കട മുറിയിൽ തലയോട്ടി കണ്ടെത്തി
Vadakara: കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കട മുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ഈ കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. ഷട്ടർ അടച്ച നിലയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ട്. ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു. റൂറൽ എസ്.പി എത്തിയ ശേഷം മാത്രമേ അനന്തരനടപടി എടുക്കുകയുള്ളൂ. ഫോറൻസിക് സംഘമുൾപ്പെടെ സ്ഥലത്ത് പരിശോധന […]
സ്വർണ കടത്ത്:കരിപ്പൂരിൽ മൂന്ന് പേര്‍ പിടിയിൽ, പിടിയിലായത് Engapuzha, Thamarassery സ്വദേശികൾ
Kozhikode: റിയാദിൽ നിന്ന് സ്വർണം കടത്തിയ സംഘത്തിലെ മൂന്ന് പേര്‍ പൊലീസ് പിടിയിലായി. കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയ യാത്രക്കാരൻ ആയ Engapuzha സ്വദേശി അമൽ ചെറിയാനും സ്വർണം വാങ്ങാൻ എത്തിയ Thamarassery സ്വദേശികൾ ആയ റിയാസ്, മുസ്തഫ എന്നിവരാണ് പിടിയിലായത്. രണ്ട് എമർജൻസി ലൈറ്റുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ 600 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. വിപണിയിൽ 37 ലക്ഷത്തിന് മുകളിൽ വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ 10 ദിവസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസ് […]
Omassery, മുതിർന്ന കോൺഗ്രസ് നേതാവ് പ്രഭാകര കുറുപ്പ് നിര്യാതനായി
Omassery: മുതിർന്ന കോൺഗ്രസ് നേതാവ് ചുണ്ടക്കുന്ന് ചെമ്മരുതായി ഓടമ്പറമ്പത്ത് പ്രഭാകര കുറുപ്പ് (71 വയസ്സ് ) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: ബിന്ദു (സ്റ്റാഫ് നേഴ്സ്-കോഴിക്കോട് സഹകരണ ആശുപത്രി). ബിനു (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്). മരുമക്കൾ :വിനോദ്കുമാർ കളരിക്കണ്ടി – വെള്ളലശ്ശേരി, ധന്യ(സീനിയർ ക്ലാർക്ക് -താമരശ്ശേരി താലൂക്ക്.) സംസ്ക്കാരം 12-01-2024 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ.