Thamarassery സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണ യജ്ഞം ആരംഭിച്ചു
Thamarassery: കേരള സംസ്ഥാന സർക്കാരിന്റെ 44 നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി Thamarassery സർവീസ് സഹകരണ ബാങ്കിൽ നടന്ന നിക്ഷേപ സമാഹരണം ജോയ്സ് ബെന്നി റിട്ടയേർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, വേണു മാസ്റ്റർ -റിട്ടയേർഡ് ഹെഡ് മാസ്റ്റർ എന്നിവരുടെ കൈയിൽ നിന്നും ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ഏറ്റുവാങ്ങി. സെക്രട്ടറി കെ വി അജിത ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി രാജേന്ദ്രൻ,കെ വി സെബാസ്റ്റ്യൻ, എൻ പി ദാമോദരൻ,അബ്ദുൾഹക്കീം മാസ്റ്റർ, പി എം […]
RTO എന്‍ഫോഴ്‌സ്മെന്റ് വിഭാഗം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പരിശോധന നടത്തി; കൂട്ടത്തോടെ പിഴയിട്ട് MVD
Kozhikode: സ്വകാര്യ ബസുകളിലെ എയര്‍ ഹോണ്‍, ഗ്ലാസുകളിലെ സ്റ്റിക്കര്‍, അലങ്കാര വസ്തുക്കള്‍ എന്നിവയ്‌ക്കെതിരേ ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്മെന്റ് വിഭാഗം ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് പരിശോധന നടത്തി. എയര്‍ ഹോണ്‍ ഘടിപ്പിച്ച 31 ബസുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. ഗ്ലാസുകളിലും ഡ്രൈവര്‍ കാബിനിലും ഘടിപ്പിച്ച അലങ്കാരങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കി. പിഴയിനത്തില്‍ 1,17,000 രൂപ ഈടാക്കി. തലശ്ശേരി-കോഴിക്കോട് റൂട്ടില്‍ ജീര്‍ണിച്ച ബോഡിയുമായി സര്‍വീസ് നടത്തിയ ബസിന്റെ ഫിറ്റ്‌നസ് RTO റദ്ദ് ചെയ്തു. കോഴിക്കോട്, താമരശ്ശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര […]
ഭാര്യക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതം; പരാതിയില്‍ പറയുന്ന സമയത്ത് ഭാര്യ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ല; ടി.സിദ്ദീഖ് MLA
Kozhikode: സിസ് ബാങ്ക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള തട്ടിപ്പില്‍ തന്റെ ഭാര്യയെ ഉള്‍പ്പെടുത്തിയെടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ടി.സിദ്ദീഖ് MLA. പരാതിയില്‍ പറയുന്ന സമയത്ത് ഭാര്യ ഷറഫുന്നീസ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു എന്ന് തെളിയിക്കാന്‍ പരാതിക്കാരിയെയും, പൊലീസിനെയും വെല്ലു വിളിക്കുന്നു. 2021 ന് സ്ഥാപനത്തില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിച്ചു. ബ്രാഞ്ച് മാനേജര്‍ തസ്തികയിലാണ് ഓഫര്‍ ലെറ്റര്‍ ലഭിച്ചത്. 2022 ഡിസംബര്‍ 8 ന് രാജി സ്ഥാപനത്തിന് […]
രേഖകളില്ലാതെ പത്തുലക്ഷം രൂപയുമായി യുവാവ് പിടിയിൽ. Koduvally മാനിപുരം സ്വദേശി പിടിയിൽ
Areekkode: രേഖകളില്ലാതെ പത്തു ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. Kozhikode ജില്ലയിലെ Koduvally, മാനിപുരം സ്വദേശി നജ്മുദ്ദീ(37)നാണ് പിടിയിലായത്. അരീക്കോട് കടുങ്ങല്ലൂർ ഹാജിയാർ പടിയിൽ വച്ച് പണം കാറിൽ കടത്തുന്നതിനിടെയാണ് പോലീസ് പിടി കൂടിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ പണം കൊടുത്തു വരുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. മലപ്പുറം ജില്ല പോലീസ് മേധാവിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് എസ്.ഐ ആൽവിൻ വർക്കിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പണം സഹിതം യുവാവിനെ പിടി കൂടിയത്. […]
Balussery, എ ടി എം കൗണ്ടറില്‍ നിന്ന് ഷോക്കേറ്റതിനെ തുടര്‍ന്ന് കൗണ്ടര്‍ അടച്ചു പൂട്ടി.
Kozhikode: കോഴിക്കോട് Balussery ബസ്സ്റ്റാന്റിന് സമീപത്തെ എ ടി എം കൗണ്ടറില്‍ നിന്ന് ഇടപാടുകള്‍ നടത്താനെത്തിയവര്‍ക്ക് ഷോക്കേറ്റതിനെ തുടര്‍ന്ന് എ ടി എം കൗണ്ടര്‍ അടച്ചു പൂട്ടി. കീ പാഡില്‍ നിന്നാണ് ഷോക്കേറ്റത്. എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനെത്തിയവര്‍ക്കാണ് കയ്യില്‍ ഷോക്കേറ്റതെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ATM കൗണ്ടര്‍ താത്കാലികമായി അടച്ചത്.
സാമ്പത്തിക തട്ടിപ്പിൽ അഡ്വ. ടി സിദ്ദീഖ് MLA യുടെ ഭാര്യ ഷറഫുന്നീസ അടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തു
Kozhikode: കോഴിക്കോട് ചക്കോരത്തുകുളം ആസ്ഥാനമായി പ്രവർത്തിച്ച ടിഗ് നിധി ലിമിറ്റഡ് എന്ന സ്വകാര്യ ധനകാര്യ (സിസ് ബാൻക്) സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പിൽ കോൺഗ്രസ് നേതാവ് അഡ്വ. ടി സിദ്ദീഖ് MLA യുടെ ഭാര്യ ഷറഫുന്നീസ അടക്കം അഞ്ചു പേരുടെ പേരിൽ പോലീസ് കേസെടുത്തു. നിക്ഷേപകയുടെ പരാതിയിൽ നടക്കാവ് പോലീസാണ് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടറായിരുന്ന ഷറഫുന്നീസ അടക്കമുള്ളവർക്കെതിരെ വഞ്ചനാ കുറ്റം ചുമത്തിയത്. കേസിൽ നാലാം പ്രതിയാണ് ഷറഫുന്നീസ. കമ്പനിയുടെ പ്രധാന ചുമതലക്കാരായ സി.ഇ.ഒ കടലുണ്ടി സ്വദേശി വസീം […]
Thamarassery, കരുഞ്ഞിയിൽ അമ്മദ്കുട്ടി ഹാജി നിര്യാതനായി
Thamarassery: കത്തറമ്മൽ, കരുഞ്ഞിയിൽ അമ്മദ്കുട്ടി ഹാജി (75) നിര്യാതനായി. ഭാര്യ:പാത്തുമ്മയ്. മക്കൾ: മൈമുന, ആയിശ, റഹ്മത്ത്, സാബിറ, ഷാക്കിറ. മരുമക്കൾ: മുഹമ്മദ് പുല്ലാളൂർ, ബഷീർ കാന്തപുരം, സക്കരിയ പൂവാട്ടു പറമ്പ്, കബീർ അരക്കിണർ, അഷ്റഫ് പനമരം. മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ