Poonoor, കോളിക്കൽ അങ്കണവാടിയിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.
Poonoor: രാഷ്ട്രത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം കോളിക്കൽ അങ്കണവാടിയിൽ സമുചിതമായി ആഘോഷിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വാർഡ് മെമ്പറുമായ മുഹമ്മദ് മോയത്ത് പതാക ഉയർത്തി. അങ്കണവാടി വർക്കർ അസ്മ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. അഹമ്മദുകുട്ടി മാസ്റ്റർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. വി.കെ. അസൈനാർ, ജാഫർ കോളിക്കൽ, സതീഷ് വി.പി, അശ്റഫ് അച്ചൂർ, ഐ.കെ. അബ്ദുസ്സലാം, പി.പി. അബ്ദുല്ലത്തീഫ്, കക്കാടൻ മൊയ്തീൻ തുടങ്ങിയവർ സംബനിച്ചു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. ടി.പി. അസ്മാബി […]
75-ാം Republic ദിനത്തിന്റെ നിറവില്‍ രാജ്യം
Thamarassery: 75 -ാം Republic ദിനത്തിന്റെ നിറവില്‍ രാജ്യം. 1950ല്‍ നമ്മുടെ രാജ്യത്ത് ഭരണ ഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണ്. ഇതാണ് റിപ്പബ്ലിക് എന്ന വാക്കിൻ്റെ അർത്ഥം. രാജ്യം പരമാധികാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവും. ഇന്ത്യ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ […]
Thamarassery, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടു
Thamarassery: താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചു വിട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്‌ച വരുത്തുകയും നിരുത്തരവാദ പരമായ സമീപനം സ്വീകരിക്കുകയും ചെയ്തതിന്റെ പേരിലാണ് എം.സി. നസിമുദ്ധീൻ പ്രസിഡണ്ടായിട്ടുള്ള Thamarassery മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല ബ്ലോക്ക് പ്രസിഡണ്ട് പി. ഗിരീഷ് കുമാറിന് നൽകിയിരിക്കുന്നതിനായി ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Kodanchery, നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം
Kodanchery: നിയന്ത്രണം നഷ്‌ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് അപകടം. കണ്ണോത്ത് കോടഞ്ചേരി റോഡിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഇടിയുടെ ശക്തിയിൽ വൈദ്യുത പോസ്റ്റ് തകർന്നു. പാലക്കാട് സ്വദേശികളുടെതാണ് അപകടത്തിൽ പെട്ട കാർ എന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കില്ല.
Thamarassery, പോലീസ് സ്റ്റേഷനിൽ കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ച സ്ത്രീകൾക്കെതിരെ കേസ്
Thamarassery: പോലീസ് സ്റ്റേഷന് അകത്ത് കയ്യാങ്കളിയും, ഭീകരാന്തരീക്ഷവും സൃഷ്ടിച്ച രണ്ടു സ്ത്രീകൾക്കെതിരെ കേസെടുത്തു. വ്യാഴാഴാച ഉച്ചക്ക് 12.15 ഓടെയായിരുന്നു സംഭവം. അടിവാരം സ്വദേശിനിയായ യുവതിയും, വൈത്തിരി സ്വദേശിനിയും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്.. ഇവർക്കെതിരെ 41 A(1) Crpcപ്രകാരം നോട്ടീസ് നൽകിയ ശേഷമാണ് IPC 1860/24U/S,160 2 ചേർത്ത് കേസെടുത്തത്.
Thiruvambady, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
Thiruvambady: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായിരുന്ന മേഴ്സി പുളിക്കാട്ട് കോൺഗ്രസ് പാർട്ടിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് ലെ റംല ചോലക്കലായിരുന്നു എതിർ സ്ഥാനാർത്ഥി. Thiruvambady ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് പത്ത് അംഗങ്ങളും എൽഡിഎഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. Thiruvambady ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പാലക്കടവിൽ നിന്ന് രണ്ടാം തവണയാണ് ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെടുന്നത്. റിട്ടേണിങ് ഓഫീസർ Kozhikode സഹകരണ സംഘം അസി.രജിസ്റ്റാർ രജിത പുതിയ പ്രസിഡൻ്റിന് […]
Wayanad, ബൈക്കപകടത്തില്‍ യുവാവ് മരിച്ചു
Wayanad: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല്‍ ജോസഫ് – സീന ദമ്പതികളുടെ മകനും, മാനന്തവാടി ന്യൂമാന്‍സ് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ഡോണ്‍ ജോണ്‍ പോള്‍ (19) ആണ് മരിച്ചത്. രാത്രി 7 മണിയോടെ പയ്യമ്പള്ളി ടൗണിലായിരുന്നു അപകടം. ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അതേ ദിശയിൽ പോകുന്ന ഒരു ഓട്ടോറിക്ഷ വലതു ഭാഗത്തേക്ക് തിരിഞ്ഞു കയറുന്നതിനിടെ ബൈക്ക് ഓട്ടോയെ മറികടക്കുന്നതോടൊപ്പം നിയന്ത്രണം വിട്ട് മറിഞ്ഞാണ് […]
Perambra, ഭിന്നശേഷിക്കാരന്റെ ആത്മഹത്യ; കുടുംബത്തെ ഏറ്റെടുക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
Perambra: പെൻഷൻ കിട്ടാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ചക്കിട്ടപ്പാറ മുതുകാട് വളയത്ത് ജോസഫിൻ്റെ കുടുംബത്തെ ഏറ്റെടുക്കണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഡ്വ ബിജു കണ്ണന്തറ, സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം എന്നിവർ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ്സിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷത്തെ പെൻഷൻ കുടുംബാംഗങ്ങൾക്ക് നൽകിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കൾ. കുടുംബത്തെ സർക്കാർ ഏറ്റെടുക്കണം. വാർഡ് മെമ്പർ കൂടിയായ പഞ്ചായത്ത് പ്രസിഡന്റിൻ്റെ ഭാഗത്ത് നിന്നും ജാഗ്രത കുറുവുണ്ടായി. മരണത്തിന് ശേഷവും ജോസഫേട്ടൻ്റെ […]
Wayanad, ദമ്പതികൾ ഷോക്കേറ്റ് മരിച്ചു
Wayanad: പുൽപ്പള്ളി, കുടി വെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹ നാഥനും വീട്ടമ്മയും മരിച്ചു. കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻ പുരയിൽ ശിവദാസൻ (62)ഭാര്യ സരസമ്മ (56) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതിനെ തുടർന്ന് ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കരച്ചിൽ കേട്ട് സമീപ വാസികൾ ഓടിയെത്തി ഇരുവരെയും പുൽപ്പള്ളിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും […]
Mukkam, എ.എസ് ഐ ജയരാജ് നിര്യാതനായി
Mukkam: മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ് ഐ.പേരാബ്ര കല്ലോട് സ്വദേശി ജയരാജ് (50) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകിട്ട് നാലു മണിയോടെ മരണപ്പെട്ടത് . മൃതദേഹം ഇന്ന് രാത്രി 10 മണിക്ക് പേരാബ്ര കല്ലോടുള്ള വീട്ടു വളപ്പിൽ സംസ്കരിക്കും
Thamarassery, ചുങ്കത്ത് ഇരുചക്ര വാഹനത്തില്‍ യുവാക്കളുടെ അഭ്യാസ യാത്ര
Thamarassery: താമരശേരിയില്‍ ഇരുചക്ര വാഹനത്തില്‍ രണ്ട് യുവാക്കളുടെ അഭ്യാസ യാത്ര. താമരശേരിയിലാണ് സംഭവം. ചുങ്കം കൂടത്തായി റോഡിലൂടെയാണ് രണ്ടു യുവാക്കള്‍ ഇരുചക്ര വാഹനത്തില്‍ അശ്രദ്ധമായി യാത്ര നടത്തിയത്. ബൈക്കില്‍ യാത്ര യുവാക്കളില്‍ മുന്നില്‍ ഇരിക്കുന്നയാള്‍ മൊബൈല്‍ ഫോണില്‍ നോക്കുന്നതും ഈ സമയത്ത് പിന്നില്‍ ഇരിക്കുന്നയാള്‍ വാഹനം ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇരുവരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല.
നടി ജിപ്സ ബീഗത്തിന് അശ്ലീല മെസേജുകളും ചിത്രങ്ങളും അയച്ച Mukkam സ്വദേശി പിടിയില്‍
Kochi: നടിയും എയര്‍ ഹോസ്റ്റസുമായ ജിപ്സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് Mukkam സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്. അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി.