Poonoor: രാഷ്ട്രത്തിൻ്റെ എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം കോളിക്കൽ അങ്കണവാടിയിൽ സമുചിതമായി ആഘോഷിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും വാർഡ് മെമ്പറുമായ മുഹമ്മദ് മോയത്ത് പതാക ഉയർത്തി.
അങ്കണവാടി വർക്കർ അസ്മ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി. അഹമ്മദുകുട്ടി മാസ്റ്റർ റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. വി.കെ. അസൈനാർ, ജാഫർ കോളിക്കൽ, സതീഷ് വി.പി, അശ്റഫ് അച്ചൂർ, ഐ.കെ. അബ്ദുസ്സലാം, പി.പി. അബ്ദുല്ലത്തീഫ്, കക്കാടൻ മൊയ്തീൻ തുടങ്ങിയവർ സംബനിച്ചു. മധുര പലഹാര വിതരണവും ഉണ്ടായിരുന്നു. ടി.പി. അസ്മാബി സ്വാഗതവും റജ്നത്ത് കെ. നന്ദിയും പറഞ്ഞു.