Engapuzha, പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ
Engapuzha: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അറസ്റ്റിൽ ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ്(45) അറസ്റ്റിലായത്. ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകുന്നേരം താമരശ്ശേരി DYSP പ്രമോദ് അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാൾ 7 വർഷത്തോളമായി ഈങ്ങാപ്പുഴയിൽ ആഭിജാര ക്രിയകൾ നടത്തി വരികയാണ്. പട്ടിക ജാതി വിഭാഗത്തിൽ പെട്ട വയനാട് സ്വദേശിയായ പെൺ കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോൾ പതിനഞ്ചു വയസ്സായ പെൺകുട്ടി കൗൺസിലിംങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയതിന് […]
Poonoor, ആനപ്പാറ ഷംസുദ്ദീൻ അന്തരിച്ചു
Poonoor: കാന്തപുരം ആനപ്പാറ പരേതനായ ആനപ്പാറ മൊയ്തീൻ ഹാജി യുടെ മകൻ ആനപ്പാറ ഷംസുദ്ദീൻ -(അബ്ദുളള63) അന്തരിച്ചു. മാതാവ്: ആനപ്പാറ ഇമ്പിച്ചി ആയിഷ ഹജ്ജുമ്മ. ഭാര്യ: റുഖിയ(കണ്ണൂക്കര). മക്കൾ: ആയിശ ഫെബിൻ, ഫസ്ന, ഫഹ്മിദ മറിയം, ഹംദാൻ. മരുമക്കൾ: ഷജീൽ കുന്നുമ്മൽ (എകരൂൽ), ഹിദായത്തുളള (കൊണ്ടോട്ടി), റിസ്‌വാൻ ടി.സി (കോരങ്ങാട്) സഹോദരങ്ങൾ: ആനപ്പാറ അബ്ദുൽ ഖാദർ ഹാജി, ആനപ്പാറ അബ്ദുൽ ലത്തീഫ്, ആനപ്പാറ അബ്ദുൽ നാസർ , ആനപ്പാറ ഇസ്മായിൽ, ഫാത്തിമ (എകരൂൽ) റാബിയ (ബാലുശ്ശേരി), നദീറ(എളേറ്റിൽ […]
Thamarassery, മോഷണ പരാതി നൽകി ഒന്നര വർഷമായിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം
Thamarassery: മോഷണ പരാതി നൽകി ഒന്നര വർഷമായിട്ടും പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം. കോഴിക്കോട് താമരശേരി സ്വദേശിയും സ്വർണ പണിക്കാരനുമായ പ്രമോദാണ് താമരശേരി പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗൺ പൊലീസ് വിവരങ്ങൾ തേടിയപ്പോഴാണ് തൻറെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന കാര്യം പ്രമോദ് അറിഞ്ഞത്. തൻറെ കടയിൽ നിന്ന് 38 ഗ്രാം സ്വർണം മോഷണം പോയ സംഭവത്തിൽ 2022 മെയ് 30നായിരുന്നു പ്രമോദ് Thamarassery പൊലീസിൽ പരാതി നൽകിയത്. ചെമ്പ് […]
Thamarassery, ഹോട്ടലിൽ മൊബൈൽ ഫോൺ മോഷണം; ദൃശ്യം CCtv യിൽ
Thamarassery: താമരശ്ശേരി ചുങ്കത്ത് ന്യൂഫോം ഹോട്ടലിൽ മൊബൈൽ ഫോൺ മോഷണം. ഭക്ഷണം കഴിച്ച് ഫോൺ മേശയിൽ വെച്ച് കൈ കഴുകാനായി പോയ യുവാവിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്. മലപ്പുറം പുത്തനത്താണി പറക്കുണ്ടിൽ മർസൂക്കിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്. ഹോട്ടലിൽ ഭക്ഷണം കഴിച്ച് തിരിഞ്ഞ് കളിച്ച് ഫോൺ കൈക്കലാക്കി ഭക്ഷണം കഴിച്ചതിൻ്റെ തുക പോലും നൽകാതെ ഇതര സംസ്ഥാനക്കാരനായ യുവാവ് പുറത്തിറങ്ങി പോകുന്നതിൻ്റെ CCtv ദൃശ്യം ലഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസിൽ പരാതി നൽകി.