Thamarassery, കമ്മട്ടിരിയേരികുന്നുമ്മൽ മറിയ നിര്യാതയായി.
Thamarassery: ചുങ്കം കമ്മട്ടിരിയേരികുന്നുമ്മൽ പരേതനായ എ കെ ജി മുഹമ്മദിന്റെ ഭാര്യ മറിയ നിര്യാതയായി. മക്കൾ. സുബൈദ സഫിയ.
Thamarassery, ലഹരി വിരുദ്ധ ബോധവൽക്കരണം; കൂട്ടയോട്ടം നാളെ.
Thamarassery: കോഴിക്കോട് റൂറൽ ജില്ലാ നാർക്കോട്ടിക് സെല്ലിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി താമരശ്ശേരി ചുങ്കം മുതൽ കാരാടി വരെ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. നാളെ വൈകീട്ട് 5.30 റൂറൽ ജില്ലാ പോലീസ് മേധാവി അറവിന്ദ് സുകുമാർ (ഐ പി എസ്) പരിപാടി ഉദ്ഘാടനം ചെയ്യും. ലഹരിക്കെതിരെ പൊരുതുവാൻ താൽപര്യമുള്ള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി താമരശ്ശേരി DYSP അറിയിച്ചു.അന്വേഷണങ്ങൾക്കും, റജിസ്ട്രേഷനും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: പി പ്രമോദ് DYSP താമരശ്ശേരി […]
Thamarassery, കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റ്: ദുര്‍ഗന്ധ പ്രശ്‌നം പരിഹരിക്കുന്നത് വരെ അടച്ചിടാന്‍ നടപടി സ്വീകരിക്കണം: മുസ്‌ലിം ലീഗ്.
Thamarassery: അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ നിന്നുള്ള ദുര്‍ഗന്ധ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നത് വരെ പ്രസ്തുത സ്ഥാപനം അടച്ചിടുന്നതിന് നടപടി സ്വീകരിക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ സ്ഥാപനം പുറന്തള്ളുന്ന ദുര്‍ഗന്ധം മൂലം ജനങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ദുര്‍ഗന്ധം തടയുന്നതിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ നാട്ടുകാര്‍ക്കും ജനപ്രതികള്‍ക്കും പല ഘട്ടങ്ങളിലായി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ജില്ലയിലെ കോഴി മാലിന്യ സംസ്‌കരണത്തിന് സമാന്തര […]
പൂക്കോട് വെറ്ററിനറി സർവകലാശാല റാഗിങ്ങ്: സിദ്ധാർഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും.
Kalpatta: പൂക്കോട്ട് വെറ്ററിനറിസർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. സിദ്ധാർഥിനെ മർദിക്കുന്നതിന് മുൻപ് ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ് ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് ക്യാമ്ബസിലേക്ക് തിരിച്ചെത്തിയ വിദ്യാർഥിയെ സംഘം ചേർന്ന് […]
Adivaaram, ചുരത്തിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം.
Adivaaram: ചുരം നാലാം വളവിൽ ദോസ്ത് പിക്കപ്പ് മറിഞ്ഞ് അപകടം. പുൽപള്ളിയിൽ നിന്നും പരിപാടി കഴിഞ്ഞ് സൗണ്ടിൻ്റെ സാധനങ്ങളുമായി ചുരമിറങ്ങിയ വണ്ടിയാണ് അപകടത്തിൽ പെട്ടത്. ആളുകൾക്കു പരിക്കില്ല. പോലീസും,എൻ ആർ ഡി എഫ്,ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനം മാറ്റുന്നതിനായി ശ്രമം നടക്കുന്നുണ്ട്.
Wayanad, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും.
Wayanad: മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട് വട്ടത്തുവയൽ മഞ്ഞളം കോളനിയിലെ വിജയിയെയാ ണ് ശിക്ഷിച്ചത്. 40,000 രൂപ പിഴയടക്കാ നും കോടതി വിധിച്ചു. 2020 സെപ്‌തംബർ 24ന് രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം.മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭാര്യ സിനിയെ കഴുത്തിലും നെഞ്ചിലും പരികേൽപ്പിച്ച ശേഷം തലചുമരിൽ ഇടിച്ചാ യിരുന്നു കൊലപ്പെടുത്തിയത്.
Thiruvampady, തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Thiruvampady: കൂടരഞ്ഞിയിൽ ഒട്ടേറെ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിശദപരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കൃത്യമായ ചികിത്സയും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണമെന്നും വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ വിശദവിവരങ്ങൾ കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്ണൻ ഫോൺ: 9745434865, കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ. അഞ്ജലി 8943536998, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് 7306163500 എന്നിവരെ […]