പൂക്കോട് വെറ്ററിനറി സർവകലാശാല റാഗിങ്ങ്: സിദ്ധാർഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും.

hop thamarassery poster
Kalpatta: പൂക്കോട്ട് വെറ്ററിനറിസർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥൻ്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. സിദ്ധാർഥിനെ മർദിക്കുന്നതിന് മുൻപ് ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ് ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു.

രഹനെ വിശ്വസിച്ച് ക്യാമ്ബസിലേക്ക് തിരിച്ചെത്തിയ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എ ബി വി പിയും കെ എസ് യുവും ഇന്ന് സർവകലാശാലക്ക് മുന്നിൽ ഉപവാസ സമരം നടത്തും.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test