Thiruvampady, ആദ്യകാല വ്യാപാരി പുളിയിലക്കാട്ട് ആഗസ്തിയുടെ ഭാര്യ അന്നമ്മ നിര്യാതയായി.
Thiruvampady; ആദ്യകാല വ്യാപാരി പുളിയിലക്കാട്ട് ആഗസ്തിയുടെ ഭാര്യ അന്നമ്മ (83) നിര്യാതയായി. തിരുവമ്പാടി പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോളി (ഫെയ്മസ് മെറ്റൽസ്, തിരുവമ്പാടി), ഷാജി (ഫാമിലി മെറ്റൽസ്, തിരുവമ്പാടി), ഡോ.മത്തായി (റിട്ട. പ്രൊഫസർ സെന്റ് മേരീസ് കോളേജ് സുൽത്താൻ ബത്തേരി), റോയി (സേക്രട്ട് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ, തിരുവമ്പാടി), ജോൺ (യു.കെ), ബീന (ചെമ്പനോട). മരുമക്കൾ: ലിസ്സി അകമ്പടിയിൽ (കല്ലാനോട്), ബീന പ്ലാക്കൂട്ടത്തിൽ (നെല്ലിപൊയിൽ), ബേബി വിലങ്ങുപാറ (കല്ലുരുട്ടി), എമിലി കേളംകുന്നേൽ (കോടഞ്ചേരി), മിനി ഞാവള്ളി […]
Koduvally, കെ പി എസ് ടി. എ യാത്രയയപ്പ് സമ്മേളനവും,ഇഫ്താർ മീറ്റും നടത്തി
Koduvally: കെ.പി.എസ്. ടി.എ കൊടുവള്ളി സബ്ബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന കെ. പി എസ്. ടി. എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എൻ.ശ്യാംകുമാർ, ചക്കാലക്കൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ എം രാജി ഉൾപ്പെടെ പതിനാലു അധ്യാപകർക്ക് യാത്രയയപ്പ് നൽകി. യാത്രയയപ് സമ്മേളനം എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്തു. സബ്ബ് ജില്ലാ പ്രസിഡണ്ട് കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു എൻ. എസ്. യു അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ. എം അഭിജിത്ത്, […]
Thamarassery, നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് രണ്ടുപേർക്ക് പരുക്ക്.
Thamarassery: താമരശ്ശേരി – മുക്കം റോഡിൽ മൃഗാശുപത്രിക്ക് സമീപം നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് രണ്ടുപേർക്ക് സാരമായി പരുക്കേറ്റു. കൂരാച്ചുണ്ട് സ്വദേശി സണ്ണി (60), ഭാര്യ ഷാലി (50) എന്നിവർക്കാണ് പരുക്കേറ്റത്. മുക്കം ഭാഗത്തു നിന്നും താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം
റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിലേക്ക് തിരികെയെത്തി സ്വർണവില. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കായ ഗ്രാമിന് 6,080 രൂപയിലും പവന് 48,640 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയും വർധിച്ചാണ് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഇട്ടത്. മാർച്ച് 9 നാണ് ഇതിന് മുൻപ് സ്വർണം ഈ നിരക്കിലേക്ക് എത്തിയത്. പിന്നീട് മാർച്ച് 12 വരെ നിരക്കിൽ മാറ്റമില്ലാതെ തുടർന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞ് യഥാക്രമം […]
Thamarassery, മഞ്ഞപിത്തം_ ഉപ്പിലിട്ടവ വിൽക്കുന്നതിന് നിരോധനം
Thamarassery: മഞ്ഞപ്പിത്തവും, മറ്റ് പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ വ്യാപക പരിശോധന നടത്തി. വൃത്തിഹീന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ലൈസൻസും, കുടിവെള്ള പരിശോധന സർട്ടിഫിക്കറ്റും ഇല്ലാതെ ഇല്ലാതെ പൊടിപടലങ്ങളാൽ ചുറ്റപ്പെട്ട തട്ടുകടകൾ, ഉപ്പിലിട്ടതും, ജ്യൂസും വിൽക്കുന്ന കടകൾ എന്നിവിടങ്ങളിലെല്ലാം പരിശോധനടത്തി. മഞ്ഞപ്പിത്തം വ്യാപിക്കാൻ കാരണം ഉപ്പിലിട്ട വസ്തുക്കളാണെന്ന റിപ്പോർട്ടിനെ തുടർന്ന് ഇവയുടെ വിൽപ്പന പൂർണമായും നിരോധിച്ചിട്ടുണ്ട്. അനധികൃതമായി പ്രവർത്തിച്ച നിരവധി കടകൾക്ക് പിഴ ചുമത്തി അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. നോമ്പുകാലത്ത് […]
Mukkam, ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ.
Mukkam: കാരശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ ദിവസം ചത്ത നിലയിൽ കണ്ടെത്തിയ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. നെല്ലിക്കാപ്പറമ്പ് ഭാഗത്ത് കഴിഞ്ഞ ദിവസം നായ ഒരു കുട്ടിയേയും നിരവധി വളർത്തു മൃഗങ്ങളേയും കടിച്ചിരുന്നു. പ്രദേശത്ത് പരാക്രമം നടത്തിയതിനെ തുടർന്നു നാട്ടുകാർ നായയെ പിടികൂടാൻ തിരച്ചിൽ നടത്തിയിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയിൽ നായയെ കണ്ടെത്തിയത്. തുടർന്നു നായയുടെ ശരീരം പൂക്കോട് വെറ്ററിനറി മെഡിക്കൽ കോളജിൽ സ്രവ പരിശോധനക്കായി എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനക്കൊടുവിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. […]
Poonoor, കല്ലുവീട്ടിൽ ബീക്കുട്ടി ഉമ്മ നിര്യാതയായി.
Poonoor: കാന്തപുരം കല്ലുവീട്ടിൽ പാലക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീക്കുട്ടി ഉമ്മ (87) നിര്യാതയായി. മക്കൾ: സുലൈമാൻ, നഫീസ, പാത്തുമ്മ, റുഖിയ്യ. മരുമക്കൾ: കോയതി ഹാജി വീര്യമ്പ്രം, അയമദ് കുട്ടി ഇയ്യാട്, അബ്ദുല്ല നരിക്കുനി, നസീറ വടകര. സഹോദരി: കദീജ മങ്ങാട്. മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9:30 ന് കാന്തപുരം സലാമത്ത് നഗർ (കൊയിലോത്തു കണ്ടി) ജുമാ മസ്ജിദിൽ.
Thamarassery, അംഗീകൃത ഷൂട്ടർമാരെ തോക്ക് സറണ്ടർ ചെയ്യുന്നതിൽ നിന്നും ഒഴിവാക്കണം.
Thamarassery: മലയോര മേഖലയിൽ കാട്ടുപന്നികൾ മനുഷ്യരെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും തുടരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ ഭാഗമായി ലൈസൻസുള്ള തോക്കുകൾ ജില്ലാ ഭരണകൂടത്തെ ഏൽപിക്കേണ്ടി വരുന്നത് കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നു. അക്രമകാരികളായ കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വെടിവെച്ചു കൊല്ലാനുള്ള ഹൈക്കോടതി അനുമതിയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടിയുണ്ട്. ജില്ലയിലെ വിവിധ മലയോര പഞ്ചായത്തുകളിൽ വനം വകുപ്പുമായി സഹകരിച്ച് ലൈസൻസുള്ള തോക്കുടമകളെ സർക്കാർ അംഗീകൃത ഷൂട്ടർമാരായി നിയമിച്ച് പന്നികളെ കൊല്ലാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് മുന്നോട്ട് പോകുകയാണ്. […]
Bathery, കഞ്ചാവും എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍.
Bathery: കഞ്ചാവും എം.ഡി.എം.എയുമായി വിവിധ കേസുകളിലായി നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍, വെള്ളൂര്‍, പുതിയപുരയില്‍ വീട്ടില്‍ സുതിന്‍രാജ് (27), മേപ്പാടി സ്വദേശിയായ നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന കോലത്തൂര്‍, എബിന്‍ കെ.മാത്യു (33), കോഴിക്കോട് താമരശ്ശേരി, വലിയ പറമ്പില്‍ വീട്ടില്‍ അലന്‍ പീറ്റര്‍ (22), തൃശൂര്‍, ചാവക്കാട്, രായംമരക്കാര്‍, സൈനുല്‍ സമാന്‍(20) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.മുത്തങ്ങ, തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടിയത്. സുതിന്‍ രാജില്‍ നിന്ന് 12 ഗ്രാം […]