Koduvally, കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
Koduvally: കൊടുവള്ളി നെല്ലാങ്കണ്ടിയിൽ കഴിഞ്ഞദിവസം കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ കൊടുവള്ളി ആറങ്ങോട് അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഫി (29) മരിച്ചു. ദേശീയപാതയിൽ നാലുചക്ര സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസ്സിടിച്ച് ഗുരുതരമായ പരിക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. മാതാവ്: ജമീല. സഹോദരി: ഫാത്തിമത്ത് സുഹറ . മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 10 മണിക്ക് കളരാന്തിരി പള്ളിയിൽ.
Thamarassery, ബസ്സുകൾ നടുറോഡിൽ നിർത്തട്ടെ, ഞമ്മൾ ഇവിടെ കിടക്കും…
Thamarassery: ബസ് സ്റ്റോപ്പ് പോലും തടസ്സപ്പെടുത്തി താമരശ്ശേരിയിൽ അധനികൃത പാർക്കിംഗ്, ബസ്സുകൾക്ക് നിർത്താനായി റോഡിൽ മാർക്ക് ചെയ്ത ഭാഗം പോലും മറച്ചാണ് പാർക്കിംഗ്.
Kodanchery, കണ്ണോത്ത് സ്വദേശി അബിൻ ജോസഫ് ശ്രീലങ്കയിലെ കൊളംബോയിൽ വച്ച് നിര്യാതനായി.
Kodanchery: കണ്ണോത്ത് പൊരുന്നേടത്ത് ജോസഫിന്റെയും (കുഞ്ഞുഞ്ഞ്) ലില്ലി അറക്കൽലിൻ്റെയും മകനായ അബിൻ ജോസഫ് ശ്രീലങ്കയിലെ കൊളംബോയിൽ വച്ച് നിര്യാതനായി. ഭാര്യ: നിമ്യ ജോസഫ് പെരികിലംപറമ്പിൽ ഉളിക്കൽ സ്വദേശിനിയാണ്. മകൻ നാഥൻ ജോ അബിൻ 3 വയസ് സഹോദരി അഞ്ചു ജോസഫ്, സഹോദരി ഭർത്താവ് ജോജോ ചക്കാലക്കൽ പാലാവയൽ സംസ്കാരം പിന്നീട്
Thiruvampady, പുന്നക്കൽ കടവിൽ മധ്യവയസ്കൻ മരിച്ച നിലയിൽ
Thiruvampady: പുന്നയ്ക്കൽ അങ്ങാടിയുടെ സമീപത്ത് പൊയിലിങ്ങാപുഴയുടെ കടവിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുങ്കര മത്തച്ചൻ (62) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത് ,ഇന്നലെ രാത്രി കാൽ തെറ്റി കടവിൽ വീണതാവാമെന്നാണ് സംശയം, ഇന്ന് രാവിലെയാണ് പരിസര വാസികൾ മൃതദേഹം കണ്ടത്. അവിവാഹിതൻ ആണ്. പൊലീസ് ഇൻക്വസ്റ്റിനു ശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Thamarassery ചുരം എട്ടാം വളവിന് സമീപം കാർ അഴുക്ക് ചാലിൽ ചാടി അപകടം
Thamarassery ചുരം എട്ടാം വളവിന് സമീപം കാർ അഴുക്ക് ചാലിൽ ചാടി അപകടം.ആളപായമില്ല. ചുരത്തിൽ അഴുക്ക് ചലിന് സംരക്ഷണഭിത്തി ഇല്ലാത്തത് കാരണം അഴുക്ക് ചാലിൽ വാഹനങ്ങൾ ചാടി അപകടം പതിവാണ്.കഴിഞ്ഞ ദിവസം KSRTC സ്കാനിയ ബസ് അഴുക്ക് ചാലിൽ ചാടിയിരുന്നു. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്ന അവസരത്തിലാണ് മിക്ക സമയത്തും വാഹനങ്ങൾ അഴുക്ക് ചാലിൽ അകപ്പെടുന്നത്.
Thamarassery, കെടവൂർ എം എം എ എൽ പി സ്കൂളിൽ മധുരമലയാളം പദ്ധതി
Thamarassery: കെടവൂർ എം എം എ എൽ പി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ നേടിയ സ്വതന്ത്ര വായനയുടെയും സ്വതന്ത്ര രചനയുടെയും തുടർച്ചയും മെച്ചപ്പെടുത്തലും ഉറപ്പുവരുത്തുന്നതിനു വേണ്ടി ക്ലാസ് പി.ടി.എ ചേരുകയും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി ഓരോ കുട്ടിക്കും നാല് ലൈബ്രറി പുസ്തകങ്ങൾ വീതം വിതരണം ചെയ്യുകയും ചെയ്തു. അവധിക്കാല വിരസത ഒഴിവാക്കുന്നതിനും കുട്ടികളെ വായനയുടെ ലോകത്ത് തന്നെ വ്യാപിപ്പിക്കുന്നതിനും ഉപകാരപ്രദമായ ഈ പരിപാടി പ്രധാനാധ്യാപിക പി ദിൽഷ , ഉദ്ഘാടനം […]