Thamarassery, KSRTC കണ്ടക്ടർ പോലിസ് സ്റ്റേഷനിൽ എത്തിച്ച ഭിന്നശേഷിക്കാരനായ 14കാരനെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു
Thamarassery: ഇന്ന് ഉച്ചക്ക് വയനാട് ഭാഗത്തു നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC ബസ്സിൽ കൈതപ്പൊയിലിൽ നിന്നും കയറിയ ഭിന്നശേഷിക്കാരനായ കുട്ടിയെയാണ് കണ്ടക്ടർ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്, സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയതുകൊണ്ടാണ് കണ്ടക്ടർ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. വീട്ടുകാരുടെ ഫോൺ നമ്പർ പോലും കൃത്യമായിട്ട് അറിയാത്ത കുട്ടി ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. സ്റ്റേഷനിൽ വെച്ച് ഉദ്യോഗസ്ഥർ ഭക്ഷണം വാങ്ങി നൽകിയ ശേഷം വിവരങ്ങൾ ചോദിച്ചറിഞ്ഞതിൽ നിന്നും വീട് പെരിന്തൽമണ്ണ അമ്മിണിക്കാട് മലയിൽ എന്നാണെന്ന് […]
Thamarassery, തോട്ടത്തിൽ തീ പിടുത്തം
Thamarassery: പുല്ലാഞ്ഞിമേട്ടിൽ റബർ തോട്ടത്തിൽ തീപിടുത്തം, അടിക്കാടാണ് കത്തി നശിച്ചത്. എസ്റ്റേറ്റിലെ തൊഴിലാളി റോഡരികിൽ കൂട്ടിയിട്ട ഉണങ്ങിയ കാട്ടുവള്ളിക്ക് തീ കൊടുത്തത് തോട്ടത്തിലേക്ക് പടരുകയായിരുന്നു. നാട്ടുകാരും, മുക്കത്ത് നിന്നും എത്തിയ അഗ്നി രക്ഷാ സേനയും ചേർന്നാണ് തീയണച്ചത്. രാത്രി 7 മണിയോടെയാണ് സംഭവം
Mukkam, ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുക, യുഡിഎഫ്
Mukkam: യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം ഓഫീസ് സെൻട്രൽ കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ നിർവഹിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ് എന്ന് ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎൽഎ പറഞ്ഞു. രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന നാളെ എല്ലാ ജനാധിപത്യ വിശ്വാസികളും കൽപ്പറ്റയിൽ അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി കെ കാസിം അധ്യക്ഷത വഹിച്ചു, അഡ്വ.കെ പ്രവീൺകുമാർ, പി.ജി മുഹമ്മദ്, ബാബു കെ പൈക്കാട്ട്, […]
Thamarassery, സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
Thamarassery കാരാടി ബസ് സ്റ്റാൻ്റിൽ വെച്ച് രണ്ടുപവൻ പവൻ തൂക്കം വരുന്ന ഒരു വളയും, ഒന്നേകാൽ പവൻ തൂക്കം വരുന്ന ലോക്കറ്റ് അടങ്ങിയ മാലയും നഷ്ടപ്പെട്ടു. ഫെഡറൽ ബാങ്കിൽ പണയം വെച്ച സ്വർണം തിരികെ എടുത്ത കവറിന് അകത്തായിരുന്നു ആഭരണങ്ങൾ . കണ്ടു കിട്ടുന്നവർ. ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. 9400835079,+91 75106 37518
Kattippara, നെല്ലിക്കാംകണ്ടി അബൂബക്കർ നിര്യാതനായി.
Kattippara: നെല്ലിക്കാംകണ്ടി അബൂബക്കർ നിര്യാതനായി. ഭാര്യ സുലൈഖ വട്ടക്കണ്ടി മക്കൾ: ഷെമീർ വട്ടക്കണ്ടി (സൗദി ), ഷെബ്ന,അസ്മ സെഫീന മരുമക്കൾ നെസീറ(വാവാട്) ,മുജീബ് (തലയാട്) മനാഫ് (കിനാലൂർ) ഷെബീർ (തച്ചംപോയിൽ) മജീദ് വട്ടക്കണ്ടി,ബഷീർ വട്ടക്കണ്ടി, സമദ് വട്ടക്കണ്ടി സെലിം വട്ടക്കണ്ടി, തുടങ്ങിയവരുടെ സഹോദരി ഭർത്താവ് ആണ് മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30.ന് കട്ടിപ്പാറ ജുമാ മസ്ജിദിൽ.
ബസ്സ് സ്റ്റോപ്പ് തടസ്സപ്പെടുത്തിയുള്ള വാഹന പാർക്കിംഗ് ;Thamarassery, പതിവ് കാഴ്ചയാവുന്നു
Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ബസ്സ് സ്റ്റോപ്പ് തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാവുന്നു. ഇതു മൂലം ബസ്സുകൾ റോഡിന് മധ്യത്തിൽ നിർത്തേണ്ടി വരികയും ,ഇറങ്ങുകയും, കയറുകയും ചെയ്യുന്നവർ ഏറെ പ്രയാസമനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് റോഡിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത രൂപത്തിൽ തടസ്സപ്പെടുത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകൾ സ്ഥലം വിടുന്നത്
Thamarassery, ടിപ്പർ ലോറിക്ക് പിന്നിൽ KSRTC ബസ്സ് ഇടിച്ച് അപകടം.
Thamarassery താലൂക്ക് ആശുപത്രിക്ക് മുന്നിൽ ടിപ്പർ ലോറിയിൽ KSRTC ബസ്സിടിച്ച് അപകടം. കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോകുന്ന ബസ്സാണ് ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചത്. ടിപ്പറിനു മുന്നിലുണ്ടായിരുന്ന വാഹനം പെട്ടന്ന് നിർത്തിയതിനെ തുടർന്ന് ടിപ്പറും ബ്രേക്ക് ചെയ്യുകയായിരുന്നു. ബസ്സിൻ്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു, ആളപായമില്ല, ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
Thamarassery, തീപിടുത്തത്തിൽ പൂർണമായും കത്തിയമർന്ന ബേക്കറി ഉടമകൾക്ക് താങ്ങായി “അപ്പക്കൂട് “, കെട്ടിട പുനർനിർമ്മാണ ചിലവ് പൂർണമായും വഹിക്കും
Thamarassery: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു മുൻവശത്ത് കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ കത്തി നശിച്ച ബേക്കറി കെട്ടിടത്തിൻ്റെ പുനർനിർമ്മാണ ചിലവ് പൂർണമായും ബേക്കറി ഉടമകളുടെ കൂട്ടാഴ്മയായ അപ്പക്കൂട് വഹിക്കും.നേരത്തെ അടിയന്തിര സഹായമായി രണ്ടു ലക്ഷം രൂപയുടെ ധനസഹായം കൂട്ടാഴ്മ നൽകിയിരുന്നു.തീപിടുത്തത്തിൽ എല്ലാം എരിഞ്ഞമർന്ന സ്ഥാപനങ്ങളുടെ ഉടമകൾക്ക് എല്ലാം കൊണ്ടും കൈത്താങ്ങായിരിക്കുകയാണ് അപ്പക്കൂടിൻ്റെ സഹായം.