Kozhikode, റോഡിൽ എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു
Kozhikode, ചാത്തമംഗലം എൻഐടിക്ക് മുന്നിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ അവകാശവാദം ഉന്നയിച്ച് എൻ ഐ ടി മാനേജ്മെൻറ് സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തു.പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രി 9 മണിയോടെ സ്ഥലത്തെത്തിയാണ് ബോർഡുകൾ നീക്കിയത്. ചാത്തമംഗലം പന്ത്രണ്ടാം മൈൽ മുതൽ കാട്ടാങ്ങൽ വരെയുള്ള റോഡ് എൻഐടിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് എന്നാണ്ബോർഡിൽ എഴുതിയത്.
Kunnamangalam, അപകട ഭീഷണി ഉയർത്തി തണൽമരം
ദേശീയപാത 766 ൽ Kunnamangalam, സമീപം പടനിലത്താണ് തണൽ മരം റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്നത്. ശക്തമായ മഴയോ, കാറ്റോ വന്നാൽ നിലംപൊത്തുമെന്ന അവസ്ഥയിലാണ് മരം. ആയിരക്കണക്കിന് വാഹനങ്ങളും, കാൽനടയാത്രക്കാരും കടന്നു പോകുന്ന പാതയിലെ മരത്തിൻ്റെ ശിഖരം മുറിച്ചുമാറ്റിയില്ലെങ്കിൽ വൻ ദുരന്തം സംഭവിക്കാൻ സാധ്യതയുണ്ട്.
Omassery, സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു.
Omassery: തെച്യാട് ഇരുമ്പിടക്കണ്ടി ഇ കെ മോയിയുടെ മകൻ സാദിഖ് (45) ഒമാനിലെ കസബിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. മാതാവ് : സൈനബ ഭാര്യ : റൈഹാന മക്കൾ : സിനാൻ ,ശഹീദ,മിഹ്റ ‘ സഹോദരങ്ങൾ : ജലാൽ സാജിദ ,ശംസിദ,നൗഷിദ.
Thamarassery, വീണ്ടും മോഷണം
Thamarassery, കത്തീഡ്രൽ ചർച്ചിന് സമീപം പ്രവർത്തിക്കുന്ന Steel world എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് മോഷണം നടന്നത്.ഇന്ന് പുലർച്ചെ യായിരുന്നു മോഷണം. കടയിലെ മേശയിൽ ഉണ്ടായിരുന്ന പത്തായിരത്തോളം രൂപയും, മൂന്ന് ധമ്മപ്പെട്ടികളിൽ ഉണ്ടായിരുന്ന തുകയുമാണ് നഷ്ടപ്പെട്ടത്. കൊടുവള്ളി ആവിലോറ സ്വദേശി സുബൈറിൻ്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്. മോഷ്ടാവ് കടയിൽ എത്തിയപ്പോൾ ധരിച്ച വസ്ത്രവും, പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയും കടക്ക് പുറത്തു ഉപേക്ഷിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Mukkam, ട്രാഫിക് ബ്ലോക്ക്, ശാശ്വത പരിഹാരം വേണം വ്യാപാരികൾ.
Mukkam: അഗസ്ത്യൻമുഴി അങ്ങാടിയിൽ അടിക്കടിയുണ്ടാകുന്ന ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം വേണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഗസ്ത്യന്മുഴി യൂണിറ്റ് വാർഷിക തിരഞ്ഞെടുപ്പ് ജനറൽബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മിനി സിവിൽ സ്റ്റേഷനും, ഫയർ സ്റ്റേഷനുമടക്കം നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന ഈ അങ്ങാടിയിൽ അപ്രതീക്ഷിതമായി അടിക്കടിയുണ്ടാകുന്ന കിലോമീറ്ററുകൾ നീളുന്ന ട്രാഫിക് ബ്ലോക്ക് മൂലം സ്കൂൾ കുട്ടികളടക്കം പൊതുജനങ്ങൾ വളരെയേറെ പ്രയാസപ്പെടുന്നുണ്ട്. പലപ്പോഴും ഹോം ഗാർഡുകൾക്ക് പുറമേ സന്നദ്ധ സംഘടന പ്രവർത്തകരും, നാട്ടുകാരായ ചില മനുഷ്യസ്നേഹികളും ചേർന്നാണ് […]
Kunnamangalam, 4.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസിന്റെ പിടിയിൽ.
Kunnamangalam: 4.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസിന്റെ വലയിലായി. ബംഗാൾ സ്വദേശികളായ അബ്ദുൽ സുക്കൂദ്ദീൻ,റഫീക്കുൾ ഇസ്ലാം എന്നിവരെയാണ് കുന്ദമംഗലം എക്സൈസ് പിടികൂടിയത്. ഇന്നലെ രാത്രിപത്തുമണിയോടെ മുക്കത്തിന് സമീപം തൃക്കുടമണ്ണ ശിവക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വച്ചാണ്ഇരുവരും പിടിയിലാകുന്നത്. പരിശോധനയിൽ കവറിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു നാലരക്കിലോ കഞ്ചാവ് . അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുന്ദമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി രമേഷ്,അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ ഹരീഷ്,പ്രതീഷ് ചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ […]
Thamarassery, ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് നിര്യാതനായി
Thamarassery: ചെമ്പ്ര തട്ടാൻ തൊടുകയിൽ മുഹമ്മദ് റിയാസ് (37) നിര്യാതനായി. ഭാര്യ :ആത്തിക്ക മക്കൾ :സയിൻ സമാൻ ,എസിൻ ഹനാൻ സഹോദരങ്ങൾ:ഷമീർ, റഷീദ. പരേതനായ ഹുസൈൻകുട്ടിയുടെയും മൈമൂനയുടെയും മകനാണ്. മയ്യത്ത് നിസ്കാരം രാവിലെ11ന് ചെമ്പ്ര ജുമാ മസ്ജിദിലും കബറടക്കം 11 .30 ന് വട്ടക്കുണ്ട് ജുമാ മസ്ജിദിലും നടക്കും.