Thamarassery, ചുങ്കം ബാറിൽ ജീവനക്കാരന് കഴുത്തിന് കുത്തേറ്റു.
Thamarassery, ചുങ്കം ബാറിൽ ജീവനക്കാരന് കഴുത്തിന് കുത്തേറ്റു. താമരശ്ശേരി ചുങ്കം ഹസ്തിനപുരി ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ ബിജുവിനാണ് കഴുത്തിന് കുത്തേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാറിന് അകത്തെ തർക്കത്തിന് ശേഷം പുറത്ത് വാതിൽപ്പടിയിൽ വെച്ചാണ് കുത്തേറ്റത്. 3. 20 ഓടെയാണ് സംഭവം. ബൈക്കിൽ എത്തിയ ആളാണ് തൻ്റെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും കത്തിയെടുത്ത് കുത്തിയത്.പിന്നീട് ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു. താമരശ്ശേരി പോലിസ് സ്ഥലത്തെത്തി
Kollam, മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്നു; 2 സ്ത്രീകൾ ഇടിമിന്നലേറ്റ് മരിച്ചു
Kollam, പുനലൂർ മണിയാർ ഇടക്കുന്നിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഇടക്കുന്ന് സ്വദേശികളായ ഗോകുലത്തിൽ സരോജം, രജനി എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. മഴ പെയ്തപ്പോൾ മരത്തിന് ചുവട്ടിലേക്ക് മാറി നിന്ന തൊഴിലാളികൾക്ക് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ഇടിമിന്നലേറ്റ് താഴെ വീണ് കിടന്ന ഇരുവരെയും ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പുനലൂർ നഗരസഭയിലെ മണിയാർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ഇരുവരും.നഗരസഭയിലെ തൊഴിലുറപ്പ് ജോലി കഴിഞ്ഞദിവസം അവസാനിച്ചിരുന്നതിനാലാണ് […]
Thiruvananthapuram, Kerala ‘കോളനി’എന്ന പദം അടിമത്തത്തിന്റേത്; ഒഴിവാക്കും,രാജിക്ക് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍
Thiruvananthapuram: മന്ത്രി പദം ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്‍. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ കോളനി എന്ന പദം ഒഴിവാക്കാനാണ് തീരുമാനം. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനും തീരുമാനമുണ്ട് രാജിവയ്ക്കുന്നത് പൂര്‍ണ തൃപ്തനായാണ്. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ […]
Thamarassery, ചുങ്കത്ത് അതിരൂക്ഷമായ ഗതാഗതക്കുരുക്ക്.
Thamarassery, ചുങ്കം ജംഗ്ഷനിൽ ഇന്നു രാവിലെ മുതൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. പെരുന്നാൾ പ്രമാണിച്ച് വിനോദ സഞ്ചാരികൾ കൂട്ടത്തോടെ വാഹനങ്ങളിൽ എത്തിയതാണ് കുരുക്ക് രൂക്ഷമാവാൻ കാരണം, പോലീസും,ഹോംഗാർഡും, ഓട്ടോ തൊഴിലാളികളും കുരുക്ക് അഴിക്കാൻ രംഗത്തുണ്ട്. വയനാട് റോഡിൽ കിലോമീറ്റർ കണക്കിനാ ദൂരത്താണ് വാഹനങ്ങൾ നീണ്ടുറ്റിടന്നത്