Poonoor, അധ്യാപക നിയമനം

Poonoor Teacher Recruitment

Poonoor: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ജൂലായ് 15ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

Kozhikode, ജില്ലയിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി

Schools holiday tomorrow in Kozhikode district

Kozhikode, ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല..

Puthuppady, ഗ്രാമപഞ്ചായത്തിലെ തെരുവുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം .

The project of installing solar street lights on the streets of Puthuppady Gram Panchayat has started

Puthuppady, ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ തെരുവുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് ഈങ്ങാപ്പുഴയിൽ തുടക്കം കുറിച്ചു. ടാലൻമാർക്ക് ഡെവലപ്പേഴ്സിൻ്റെ സ്പോൺസർഷിപ്പിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഈങ്ങാപ്പുഴ ബസ്റ്റാൻ്റ് പരിസരത്ത് അമൽ രാജ് ( ഗ്രാമപഞ്ചായത്ത് മെമ്പർ) നിർവ്വഹിച്ചു. VK മൊയ്തു മുട്ടായി ( റാഫ് ജില്ലാ കമ്മറ്റി വെസ് പ്രസിഡണ്ട്) അദ്ധ്യക്ഷതയും KP സുനീർ ( കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ […]

Kozhikode, ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി വീണ്ടും പിടിയിൽ

Kozhikode Two arrested again with MDMA including the accused who was out on bail cleanup

Kozhikode, ലഹരി വില്പനക്ക് ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി വീണ്ടും പിടിയിൽ മലപ്പുറം പുളിക്കൽ പാലിച്ചിചാലിൽ നൗഫൽ എന്ന ഈച്ച നൗഫൽ (31) ഫാറൂഖ് കോളേജ് കോടമ്പുഴ മഠത്തിൽ അബ്ദുൽ നൗഷാദ് (28) എന്നിവരാണ് പിടിയിലായത് വിപണിയിൽ പത്ത് ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു. ബംഗ്ലൂരുവിൽ നിന്നും ഇവിടെ എത്തിച്ച് പാക്കറ്റുകളാക്കി ബീച്ചുകൾ മാളുകൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ […]

Thiruvambady, യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

Thiruvambady the youth was found dead

Thiruvambady: പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് മുൻപിലൂടെയുള്ള റോഡ് വക്കത്ത് റബ്ബർതോട്ടത്തിലെ കാനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29) ആണ് മരിച്ചത്. ഇന്ന് (14-07-2024-ഞായർ) രാവിലെ 08:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: മോളി. സഹോദരങ്ങൾ: സോണറ്റ്, സോണിയ (അയർലാൻ്റ്). തിരുവമ്പാടി പോലീസ് ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Thiruvambady, യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

Thiruvambady the youth was found dead in a rubber plantation

Thiruvambady: പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയെയാണ് പൊന്നാങ്കയം ഗുരുമന്ദിരത്തിന് സമീപം റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. മാതാവ് : മോളി സഹോദരങ്ങൾ : സോണറ്റ്, സോണിയ (അയർലന്റ് ).

Mukkam, റോഡ് കുറുകെ കടക്കുന്നയാള്‍ കാറിടിച്ച് റോഡിൽ വീണു, പിന്നാലെ വന്ന 2 കാറുകളും ഇടിച്ചിട്ടു; ദാരുണാന്ത്യം

Mukkam road crosser hit by car and fell on road hitting 2 following cars The tragic end cleanup

Mukkam: മുക്കത്തിനടുത്ത് വലിയപറമ്പിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് കുറുകെ കടകുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ  ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ  മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും […]

Thamarassery, കോരങ്ങാട് പരേതനായ മൂത്തോറന്റെ മകൻ സുനിൽ നിര്യാതനായി.

Thamarassery Korangad Sunil son of late Moothoran passed away. cleanup

Thamarassery: കോരങ്ങാട് പരേതനായ മൂത്തോറന്റെ മകൻ സുനിൽ ( 49 ) നിര്യാതനായി. മാതാവ്:മാധവി ഭാര്യ:നിഷ മക്കൾ:വൈകാലക്ഷ്മി ,നിരഞ്ജന സംസ്കാരം കോരങ്ങാട് പൊതുശ്മാനത്തിൽ

Nadapuram, സി പി ഐ (എം) പ്രവർത്തകന് നേരെ എം എസ് എഫ് ആക്രമം.

Nadapuram MSF attack on CPIM worker. cleanup

Nadapuram: തെരുവൻപറമ്പിൽ സിപിഐ (എം) പ്രവർത്തകന് ആക്രമത്തിൽ പരിക്കേറ്റു. അങ്ങേക്കരായി അജീഷ് (40) നാണ് പരിക്കേറ്റത്. ശനി രാത്രി ഒൻപതോടെ തെരുവംപറമ്പിൽമ്പിൽ റോഡരിൽ വെച്ചാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്. തലക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്. നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. അക്രമത്തിനു പിന്നിൽ പ്രദേശത്തെ എംഎസ്എഫ് പ്രവർത്തകരായ ആദിൽ ,അൻഷിഫ് എന്നിവർ ചേർന്നാണ് മർദ്ദിച്ച് പരിക്കേൽപ്പിച്ചതെന്ന് അജീഷ് പറഞ്ഞു.

Thiruvambady, പന്നിവേട്ടയെച്ചൊല്ലി വിവാദം ; പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഭരണപക്ഷം.

Thiruvambady Controversy over pig hunting The ruling party against the Panchayat President

Thiruvambady:പന്നിശല്യം മനുഷ്യജീവനും സ്വത്തിനും ഭീഷണിയായതോ ടെ കർശനനടപടി കൈക്കൊണ്ട പഞ്ചായത്ത് പ്രസിഡൻ്റിനെതിരേ ഭരണമുന്നണിയിൽനിന്നു തന്നെ തൊഴുത്തിൽക്കുത്ത്. പ്രസിഡന്റ് ചട്ടലംഘനം നടത്തിയെന്ന ഗുരുതര ആരോപണവുമായി ഭരണമുന്നണിയിലെ ഒരുവിഭാഗം രംഗത്തെത്തിയതോടെ പുതിയ പ്രസിഡന്റിനെതിരായ വിഭാഗീയനീക്കം മറനീക്കിപുറത്തുവന്നു. തിരുവമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസനെ തിരേയാണ് ഭരണമുന്നണിയിൽ ത്തന്നെ ആസൂത്രിതനീക്കങ്ങൾ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുകൂടിയായ ഇവർ കഴിഞ്ഞ ജനുവരിയിൽ പ്രസിഡൻ്റ് പദവി ഏറ്റെടുത്തതുമുതൽ തുടങ്ങുന്ന കുടിപ്പകകൾ ഭരണസ്തംഭ നത്തിലേക്ക് നയിക്കുന്നവിധം രൂക്ഷമായിരിക്കുകയാണ്. വനംവകുപ്പ് എം പാനൽ ഷൂ ട്ടർമാരുടെയും വേട്ടനായകളു […]

test