Puthuppady, ഗ്രാമപഞ്ചായത്തിലെ തെരുവുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം .

hop thamarassery poster
Puthuppady, ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ തെരുവുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് ഈങ്ങാപ്പുഴയിൽ തുടക്കം കുറിച്ചു.
ടാലൻമാർക്ക് ഡെവലപ്പേഴ്സിൻ്റെ സ്പോൺസർഷിപ്പിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഈങ്ങാപ്പുഴ ബസ്റ്റാൻ്റ് പരിസരത്ത് അമൽ രാജ് ( ഗ്രാമപഞ്ചായത്ത് മെമ്പർ) നിർവ്വഹിച്ചു. VK മൊയ്തു മുട്ടായി ( റാഫ് ജില്ലാ കമ്മറ്റി വെസ് പ്രസിഡണ്ട്) അദ്ധ്യക്ഷതയും KP സുനീർ ( കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ) മുഖ്യാഥിതിയുമായി നടന്ന ചടങ്ങിൽ പി.കെ സുകുമാരൻ ( റാഫ് വൈസ് പ്രസിഡണ്ട്,പുതുപ്പാടി) സ്വാഗതവും, പി.കെ.മജീദ് ( റാഫ് ജില്ലാ കമ്മറ്റി വെസ് പ്രസിഡണ്ട്) ശിഹാബ് (വ്യാപാരി വ്യവസായി സെക്രട്ടറി ഈങ്ങാപ്പുഴ) ഹിബത്തുള്ള ടാലെൻ മാർക്ക് ഡയറക്ടർ, Pc നാസർ, മുഹമ്മദ് കുട്ടി ( റാഫ് വൈസ് പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു, സമറുദ്ദീൻ (റാഫ്. ജോ:സെക്രട്ടറി)സലാഹു, ഷെജൽ, മുഹമ്മദ് കരിമ്പയിൽ, മരയ്ക്കാർ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test