Koduvally, പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡ് അറ്റകുറ്റപ്പണി പ്രവർത്തി ടെൻഡർ ചെയ്തു: ഡോ. എം.കെ മുനീർ എം.എൽ.എ
Koduvally, നിയോജകമണ്ഡലത്തിലെ പരപ്പൻപൊയിൽ – പുന്നശ്ശേരി റോഡിലെ അറ്റകുറ്റപ്പണികൾക്കായി കേരള റോഡ് ഫണ്ട് ബോർഡ് മുഖേന അനുവദിച്ച 10 ലക്ഷം രൂപയുടെ പ്രവർത്തി ടെൻഡർ ചെയ്തതായി ഡോ. എം.കെ മുനീർ എം.എൽ.എ അറിയിച്ചു. നിലവിൽ റോഡിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് കുഴികൾ അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതടക്കമുള്ള പ്രവർത്തിയാണ് ടെൻഡർ ചെയ്തിട്ടുള്ളത്. കിഫ്ബി മുഖേനെ അനുവദിച്ച 45 കോടി രൂപയുടെ റോഡ് നവീകരണ പ്രവർത്തിയുടെ സാങ്കേതികാനുമതി ലഭ്യമായിരുന്നെങ്കിലും എസ്റ്റിമേറ്റ് തെയ്യാറാക്കിയതിൽ ചില അപാകതകൾ സംഭവിച്ചതിനാൽ സാങ്കേതികാനുമതി റദ്ധ് ചെയ്യേണ്ട സാഹചര്യം […]
Elettil, സ്വദേശി റൈഞ്ച് സംഗമം നടത്തി.
Elettil, സ്വദേശി റൈഞ്ച് സംഗമം എളേറ്റിൽ ഇസ് ലാമിക്ക് സെൻ്ററിൽ റൈഞ്ച് പ്രസിഡണ്ട് ടി.പി മുഹ്സിൻ ഫൈസിയുടെ അദ്യക്ഷതയിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ട് കെ.കെ.ഇബ്രാഹിം മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. മുദരിബ് മുഹമ്മദ് സ്വാലിഹ് അസ്ഹരി വിഷയാവതരണവും, ചെറിയ മുഹമ്മദ് ഹൈതമി മുഖ്യ പ്രഭാഷണവും നടത്തി. ഭാരവാഹികളായി എൻ.എം.അശ്റഫ് ബാഖവി ചെയർമാൻ, അബ്ദുൽ ഖാദർ ബാഖവി ,മുഹമ്മദ് സ്വാലിഹ് ബാഖവി വൈ: ചെയർമാൻമാർ, എം.കെ.അബ്ദുൽ അസീസ് മുസ്ല്യാർ ജന: കൺവീനർ ,ടി.മുഹമ്മദ് ഫൈസി ,അബ്ദുറഹ്മാൻ ത്വാഹ ബാഖവി […]
കേരളത്തിലായിരുന്നെങ്കില്‍…
അങ്കോളയിലെ മണ്ണിടിച്ചിൽ കേരളത്തിലായിരുന്നെങ്കിലെന്ന് ആയിരം വട്ടം പറഞ്ഞുപോയിട്ടുണ്ടാവും ഈ ആറുദിവസത്തിനുള്ളില്‍ ഓരോ മലയാളിയും. പക്ഷേ, പറഞ്ഞു മതിയാക്കി നിസ്സഹായത ഉള്‍ക്കൊണ്ട് അവനവന്‍റെ ജീവിതത്തിലേക്കു തിരിച്ചു പോവാന്‍ പറ്റണ്ടേ? കർണാടക വേറെ രാജ്യത്തൊന്നുമല്ലല്ലോ, പാസ്പോർട്ടും വിസയുമൊന്നും വേണ്ടല്ലോ, നമുക്കെല്ലാവർക്കും കൂടി പോയി കൈ കൊണ്ടും തൂമ്പ കൊണ്ടും കിട്ടുന്ന ആയുധങ്ങള്‍ കൊണ്ടെല്ലാം മണ്ണു നീക്കി അവനെയിങ്ങു കൊണ്ടുപോന്നൂടേന്നുമൊക്കെ എത്രയോ ആലോചിച്ചുപോയി. അങ്ങനത്തെ തോന്നലില്‍ ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഈ ചെറുപ്പക്കാർ. മുക്കത്തുനിന്നുള്ള റെസ്ക്യൂ ടീം. കർണാടക സർക്കാർ രക്ഷാദൗത്യത്തിൽ ചേരാൻ സമ്മതിക്കുമോ എന്നൊന്നും […]
അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ എത്തിക്കും.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്. റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല. മണ്ണിൽ 15 മീറ്റർ ആഴത്തിൽ മെറ്റൽ സാന്നിധ്യം കണ്ടെത്താനാകുന്ന റഡാർ സംവിധാനം സൈന്യം ഇന്ന് തെരച്ചിലിനായി എത്തിക്കും. മണ്ണ് നീക്കം ചെയ്യാത്ത കൂടുതൽ സ്ഥലങ്ങളിലേക്ക് റഡാറിന്റെ സഹായത്തോടെ തെരച്ചിൽ വ്യാപിപ്പിക്കാനാണ് തീരുമാനം. അതേസമയം ലോറി പുഴയിലേക്ക് പതിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എൻഡിആർഎഫും നാവികസേനയുടെ സ്‌കൂബ സംഘവും ഗംഗാവലി പുഴയിൽ ഇന്നും തെരച്ചിൽ […]
Thiruvambady, പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽ ജോർജ് (ആസപ്പൻ) നിര്യാതനായി.
Thiruvambady: പാമ്പിഴഞ്ഞപാറ, കരിമ്പിച്ചിയിൽ ജോർജ് (ആസപ്പൻ – 89) നിര്യാതനായി. ഭാര്യ’ ത്യേസ്സ്യ തെക്കെടത്ത് കുടുംബം മക്കൾ: റെജി ജോർജ് (ഓട്ടൊ ഡ്രൈവർ തിരുവമ്പാടി), ജസ്സി തിരുവമ്പാടി, ഗ്രേസ്സി തേക്കും കുറ്റി. മരുമക്കൾ: ദേവസ്സ്യ തിരുവമ്പാടി, തങ്കച്ചൻ തേക്കും കുറ്റി, ഡസ്സി റജി നെല്ലിപ്പൊയിൽ . സംസ്കാരം : നാളെ രാവിലെ 9 മണിക്ക് തിരുവമ്പാടി ഫൊറോന ദേവാലയത്തിൽ.
സംസ്ഥാനത്ത് വീണ്ടും നിപ മരണംKozhikode, ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു
Kozhikode: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം. നിപ പ്രോട്ടോക്കോൾ അനുസരിച്ചായിരിക്കും സംസ്കാരച്ചടങ്ങളുകൾ നടത്തുക. ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ചാണ് നിപയെന്ന സംശയം ആരോഗ്യപ്രവർത്തകർക്ക് […]
Kodenchery, മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍;അനുബന്ധമത്സരങ്ങള്‍ ഇന്ന്(21/07/24 ഞായര്‍).
Kodenchery: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും ചക്കിട്ടപ്പാറയിലെ മീൻതുള്ളിപ്പാറയിൽ കുറ്റ്യാടിപുഴയിൽ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് വിവിധ അനുബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സൈക്ലിംഗ് ഇന്ന് (21/07 ഞായര്‍) —————————– കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെയും കെ.എല്‍ ടെന്‍ പെഡലേഴ്‌സ് ക്ലബിന്റെയും സഹകരണത്തോടെ കോഴിക്കോട് നിന്നും അരീക്കോട് നിന്നും കോടഞ്ചേരി […]
Thamarassery, ചുരത്തിൽ സ്കാനിയ കുടുങ്ങി ഗതാഗത തടസ്സം.
Thamarassery, ചുരം ഒന്നാം വളവവിന് സമീപം KSRTC സ്കാനിയ കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം. ബാംഗ്ലൂരിലേക്ക് പോകുന്ന ബസ്സാണ കുടുങ്ങിയത്, മെക്കാനിക്ക്ങ്ങ ഉടൻ സ്ഥലത്തെത്തുമെന്ന് KSRTC ജീവനക്കാർ അറിയിച്ചു.വാഹനങ്ങൾ വൺവേയായി കടന്നു പോകുന്നു. ഹൈവേ പോലീസ് സ്ഥലത്തുണ്ട്.
Thamarassery, ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു
Thamarassery, ചുരത്തില്‍ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ചുരം ആറാം വളവില്‍ രാവിലെ ഏഴരയോടെയായിരുന്നു അപകടം. രണ്ടു പിക്കപ്പുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട ഒരു പിക്കപ്പാണ് താഴ്ചയിലേക്ക് പതിച്ചത്. ഡ്രൈവര്‍ അടക്കം രണ്ടു പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ആശുപത്രിയിലേക്കു മാറ്റി. ഏറെ താഴ്ചയിലേക്കാണ് പിക്കപ്പ് പതിച്ചത്.കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തിയെങ്കിലും വാഹനം പുറത്തെടുത്തിട്ടില്ല,ഫയർഫോഴ്സ് എത്തുന്നതിനു മുമ്പുതന്നെ പരുക്കേറ്റവരെ മുകളിൽ എത്തിച്ചിരുന്നു.
Kozhikode, മാരക ലഹരി മരുന്നായ എം ഡി.എം എ സഹിതം 5 പേർ പിടിയിൽ
Kozhikode: പുതിയ സ്റ്റാൻ്റ് പരിസരത്ത് വച്ച് കാറിൽ വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടി കൂടി കണ്ണൂർ സ്വദേശി കളായ ചക്കരക്കല്ല് അയിഷ മൻസിൽ മുഹമദ് ആദിൽ പി.എസ് , (19) ചക്കര കല്ല് ബിസ്മില്ല മൻസിൽ മുഫീദ്ധീൻ ഷിബിലി സി.എം (20) മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസിൽ സൽമാൻ ഫാരിസ് കെ (26) മഞ്ചേരി തലാപ്പിൽ ഹൗസിൽ അലി റഷിൻ ടി (19) മഞ്ചേരി പാറക്കൽ ഹൗസിൽ […]
Thamarassery, ഒളിഞ്ഞുനോട്ടം; ഞരമ്പുരോഗിയുടെ ദൃശ്യം CC tv യിൽ.
Thamarassery: താമരശ്ശേരി കോരങ്ങാട് ഭാഗത്ത് വീടുകളിൽ ഒളിഞ്ഞുനോട്ടം പതിവാക്കിയ യുവാവിൻ്റെ ദൃശ്യം CC tv യിൽ, വീടിൻ്റെ മുറ്റത്ത് ഉണ്ടായിരുന്ന ഏണിയെടുത്ത് ചുമരിൽ ചാരി വീടിൻ്റെ ജനലിലൂടെ കടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കാൻ ശ്രമിക്കുന്ന യുവാവിൻ്റെ ദൃശ്യമാണ് cctv യിൽ പതിഞ്ഞത്. പ്രദേശത്ത് ഞരമ്പുരോഗികളുടെ ശല്യം പതിവായതിനാൽ നാട്ടുകാർ വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് തിരച്ചിൽ നടത്തിവരികയായിരുന്നു.കഴിഞദിവസം രാത്രി മറ്റൊരു യുവാവിനെ ഇതേപോലെ ടറസിൽ കയറി ഒളിഞ്ഞു നോക്കുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. രണ്ടും ഒരാൾ തന്നെയാണോ എന്ന് […]
Thottumukkam, പനംപ്ലാവ് , കരോട്ടുഴുന്നാലിൽ കെ എ ജോർജ് അന്തരിച്ചു.
Thottumukkam: പനംപ്ലാവ് കരോട്ടുഴുന്നാലിൽ കെ എ ജോർജ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് (20-07-2024-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പനംപ്ലാവ് സെൻ്റ് മേരീസ് പള്ളിയിൽ. സംസ്കാര ശുശ്രൂഷകൾക്ക് താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികത്വം വഹിക്കും. ഭാര്യ: പരേതയായ ചിന്നമ്മ തൊടുപുഴ കാഞ്ഞിരതിങ്കൽ കുടുംബാംഗം. മക്കൾ: ബെന്നി, ഫാ. ജോസ് കരോട്ടുഴുന്നാലിൽ (വലമ്പൂർ ഇടവക വികാരി), തോമസ് (റിയാദ്). മരുമക്കൾ: സുജ (ആലക്കോട്), പ്രിയ (മോനിപ്പള്ളി). കൊച്ചുമക്കൾ: ബെൻസ്, ജിൻസ്, […]