Kodenchery, മലബാര്‍ റിവര്‍ ഫെസ്‌റ്റിവല്‍;അനുബന്ധമത്സരങ്ങള്‍ ഇന്ന്(21/07/24 ഞായര്‍).

hop thamarassery poster

Kodenchery: ജൂലൈ 25 മുതല്‍ 28 വരെ കേരള ടൂറിസം വകുപ്പും അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും,ഡിടിപിസിയും,ത്രിതല പഞ്ചായത്തുകളും സംയുക്തമായി കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും   ചക്കിട്ടപ്പാറയിലെ
മീൻതുള്ളിപ്പാറയിൽ കുറ്റ്യാടിപുഴയിൽ
സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ  മലബാര്‍ റിവര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ഇന്ന് വിവിധ അനുബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

സൈക്ലിംഗ് ഇന്ന്  (21/07 ഞായര്‍)
—————————–
കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെയും   കെ.എല്‍ ടെന്‍ പെഡലേഴ്‌സ് ക്ലബിന്റെയും സഹകരണത്തോടെ
കോഴിക്കോട് നിന്നും അരീക്കോട് നിന്നും കോടഞ്ചേരി പുലിക്കയത്തെ കയാക്കിംഗ് സെന്ററിലേക്ക് സൈക്ലിംഗ് സംഘടിപ്പിക്കുന്നു.
കോഴിക്കോട് നിന്ന് കലക്ടര്‍  സ്നേഹില്‍ കുമാര്‍ സിംഗും അരീക്കോട് നിന്ന്  ബിനോയി ജോസഫും  ഫ്ലാഗ് ഓഫ് ചെയ്യും. പുലിക്കയത്ത് തിരുവമ്പാടി എം.എല്‍.എ  ലിന്റോ ജോസഫ്,പഞ്ചായത്ത് പ്രസിഡന്റ്  ശ്രീ.അലക്സ് തോമസ്,അഡ്വഞ്ചര്‍ പ്രമോഷന്‍ സൊസൈറ്റി സി.ഇ.ഒ ബിനു കുര്യാക്കോസ് ,എക്കോ മൗണ്ട് ബില്‍ഡേഴ്സ് എം.ഡി യഹ് യ സഖാഫി, വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള കയാക്കിംഗ് താരങ്ങളും ചേര്‍ന്ന് സ്വീകരിക്കും.

നീന്തല്‍ മത്സരം ഇന്ന് (21/07 ഞായര്‍)
———————
തിരുവമ്പാടി പഞ്ചായത്തിന്റെയും  കോസ്മോസ് ക്ലബിന്റെയും സഹകരണത്തോടെ നീന്തല്‍ & വാട്ടര്‍ പോളോ മത്സരവും ഇന്ന് രാവിലെ 8 മുതല്‍ ക്യൂ എയ്റ്റ് ഹില്‍സ് നീന്തല്‍ കുളത്തില്‍ നടക്കും.മത്സരം തിരുവമ്പാടി എം.എല്‍.എ  ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും.തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിന്ദു ജോണ്‍സണ്‍ അദ്ധ്യക്ഷയാവും.

കൊടിയത്തൂരില്‍ ചെളിയുത്സവം ഇന്ന്(21/07 ഞായര്‍)
———————————
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആന്യം റെസിഡൻസ് അസോസിയേഷന്റെയും അഡ്വഞ്ചർ ക്ലബ് ചെറുവടിയുടെയും സഹകരണത്തോടെ കൊടിയത്തൂർ ആന്യം വയലിൽ വച്ച്  ഇന്ന് വൈകിട്ട്  മൂന്ന് മണി മുതല്‍  ചെളിയുത്സവം  സംഘടിപ്പിക്കുന്നു.
തിരുവമ്പാടി എം.എല്‍.എ  ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  ദിവ്യ ഷിബു അദ്ധ്യക്ഷത വഹിക്കും.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test