Kodenchery, നെല്ലിപ്പൊയിൽ, മണ്ണൂർ ജോയിയുടെ ഭാര്യ മേരി അന്തരിച്ചു.
Kodenchery: നെല്ലിപ്പൊയിൽ മണ്ണൂർ ജോയിയുടെ ഭാര്യ മേരി (67) അന്തരിച്ചു. സംസ്കാരം ഇന്ന് (20-07-2024-ശനി) വൈകുന്നേരം 04:00-ന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ. കണ്ണോത്ത് വടക്കേൽ കുടുംബാംഗമാണ് പരേത. മക്കൾ: ജെറീഷ് (കുവൈറ്റ്), അനീഷ്, ജിയോ (ടീച്ചർ, ഗവൺമെന്റ് യുപി സ്കൂൾ മണാശ്ശേരി). മരുമക്കൾ: ജാൻസി കുറ്റിപ്പറമ്പിൽ കുരോട്ടുപാറ (നേഴ്സ് കെഎംസിടി ഹോസ്പിറ്റൽ മുക്കം), റിൻസി ചാലിക്കോട്ടയിൽ കരിക്കോട്ടക്കിരി (നേഴ്സ് ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ബൈജു കൂവപ്പാറയിൽ കൂടരഞ്ഞി, (കൊക്കൂൺ റിസോർട്ട്സ് കക്കാടംപൊയിൽ).
Narikkuni, പന്നൂർ കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി നിര്യാതയായി
Narikkuni: പന്നൂർ. കണ്ണിപ്പൊയിൽ താഴം നിലമ്പാട്ട് വിലാസിനി (63) നിര്യാതയായി. ഭർത്താവ്കു :കുമാരൻ (Rtd KSRTC) . മക്കൾ: രജീഷ് കുമാർ, രസിജ, രതിഭ മരുമക്കൾ: സുനീഷ് ഇയ്യാട്, വിജിലേഷ് അത്തോളി,സോമിത കുമ്പളത്തിയിൽ സഹോദരങ്ങൾ ബാലകൃഷ്‌ണൻ, പ്രേമരാജൻ, പങ്കജവല്ലി, സുരേഷ് ബാബു, അനിത. ശവസംസ്കാരം, പകൽ 11.30 ന്
കേരളത്തിൽ വീണ്ടും നിപ? മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയ്ക്ക് നിപയെന്ന് സംശയം.
സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് […]
Elettil, പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ നിര്യാതയായി
Elettil: പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) നിര്യാതയായി. ജിഎം യു പി സ്കൂൾ എളേറ്റിൽ, മൗനത്തുൽ ഹുദ മദ്രസ ചളിക്കോട് വിദ്യാർത്ഥിയാണ്. മാതാവ്: സാബിറ.
Kattippara, മുരിങ്ങാക്കുടി ജോർജിൻ്റെ ഭാര്യ മറിയക്കുട്ടി നിര്യാതയായി
Kattippara: ചമലിലെ ആദ്യക്കാല കുടിയേറ്റേ കർഷകൻ മുരിങ്ങാക്കുടി ജോർജിൻ്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി. കോടഞ്ചേരി – ഗോപുരനിരപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സ,ഷേർളി,തങ്കച്ചൻ ജോർജ്ജ്. മരുമക്കൾ:ബേബി കുടിയിരിക്കൽ , ബാബു തലാപ്പള്ളി , ചെരിയം കൊല്ലി വയനാട്, നിഷ ഒഴുകയിൽ ചമൽ, സംസ്കാര ചടങ്ങുകൾ വൈകുന്നേരം 3.30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് സെൻ്റ്റ് ജോർജ് സെമിത്തെരിയിൽ
Thamarassery, ജീർണിച്ച് ഒടിഞ്ഞു തൂങ്ങി ബസ് കാത്തിരിപ്പ് കേന്ദ്രം;ജീവന് ഭീഷണി
Thamarassery: പതിറ്റാണ്ടുകൾ പഴക്കമുള്ള താമരശ്ശേരി പരപ്പൻ പൊയിൽ ബസ് കാത്തിരിപ്പു കേന്ദ്രം അപകടാവസ്ഥയിൽ. ദിവസേന വിദ്യാർത്ഥികൾ അടക്കം നൂറുക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരുപ്പ് കേന്ദ്രമാണിത്. ജീർണിച്ച് മേൽക്കൂര ഒടിഞ്ഞു തൂങ്ങിയ അവസ്ഥയിലായിട്ടും ഇതുവരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല, മഴക്കാലത്ത് ഏത് സമയത്തും പൊളിഞ്ഞു വീണ് അത്യാഹിതം സംഭവിച്ചേക്കാം എന്ന സ്ഥിയിലായ ബസ് കാത്തിരിപ്പുകേന്ദ്രത്തിൻ്റെ മേൽക്കൂരയെങ്കിലും അടിയന്തിരമായി മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കാര്യം ഇങ്ങനെയൊക്കെ ആണെങ്കിലും ബസ് സ്റ്റോപ്പ് ചുമരിൽ പരസ്യം എഴുതി പണം സ്വരൂപിക്കുന്നതിന് കുറവൊന്നും […]
Thamarassery, കനത്ത മഴ;വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു.
Thamarassery: കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. കോരങ്ങാട് ലക്ഷംവീട് കുമാരന്റെ വീട്ടുമുറ്റത്തെ കിണറാണ് വ്യാഴാഴ്ച രാത്രി10: മണിയോടെ ഇടിഞ്ഞു താഴ്ന്നത്.
Mukkam, കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല
Mukkam: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു.
കനത്ത മഴ; അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി; രണ്ടുജില്ലകളിൽ പ്രാദേശിക അവധി.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് […]
Thamarassery, ലഘുഭക്ഷണ വിതരണം നടത്തി
ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി Thamarassery, താലൂക് ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ലഘുഭക്ഷണ വിതരണം നടത്തി.എം പി സി ജംഷിദ്, കാവ്യ വി ആർ, അഭിനന്ദ് താമരശ്ശേരി, സിദ്ധിക്ക്, ഷൈജു കെ പി,റഫീഖ്, ഫിറോസ്,നൗഷാദ്, ഇർഷാദ്,നിസാമുദ്ധീൻ അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.
Thiruvambady, ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
Thiruvambady: ജനനായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിയദർശിനി ഹാളിൽ സംഘടിപ്പിച്ചു. ജനഹൃദയങ്ങളിൽ ഇടം പിടിച്ച സമാനതകളില്ലാത്ത ഒരെ ഒരു നേതാവായിരുന്നു ഉമ്മൻ ചാണ്ടി, മരണശേഷം ഒരു വർഷം പിന്നിട്ട ഈ വേളയിലും ഉമ്മൻ ചാണ്ടിയുടെ പൊതുപ്രവർത്തനത്തിന് പ്രസക്തി ഏറിവരുകയാണ് ചെയ്യുന്നത്. ഇന്നത്തെ രാഷ്ട്രീയ, സാമൂഹീക നേതാക്കൾ ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന പാത പിൻതുടരണമെന്ന് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. […]
Thamarassery, കഞ്ചാവ് വേട്ട;KSRTC ബസ് യാത്രക്കാരനിൽ നിന്നും 6.908 കിലോഗ്രാം കഞ്ചാവ് പിടികൂടി, കുന്ദമംഗലം സ്വദേശി പിടിയിൽ.
Thamarassery : താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കോഴിക്കോട് നിന്നും – സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ നിന്നും ഇറങ്ങിയ കാരന്തൂർ ഉഴിപ്പാട്ടിൽ രഞ്ജിത്ത് കുമാറിൻ്റെ പക്കൽ നിന്ന് ബാഗിൽ സൂക്ഷിച്ച 6.908 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊടുവള്ളിയിലും താമരശ്ശേരിയിലും വൻ മയക്കുമരുന്ന് വേട്ട. ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച16.400. കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പി ഡോ.അർവിന്ദ് സുകുമാർ.ഐ. പി.എസ് ൻ്റെ കീഴിലുള്ള പ്രത്യേക […]