Koodathayi മൂർഖൻ പാമ്പിനെ പിടികൂടി
Koodathayi: പുറായിൽ പള്ളികണ്ടി ഷരീഫിൻ്റെ വീടിൻ്റെ സമീപത്ത് വെച്ച് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. Kozhikode ആർ ആർ ടി കരീം മുക്കം പാമ്പിനെ പിടികൂടിയത്. കുട്ടികൾ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോൾ പാമ്പിനെ ശ്രദ്ധയിൽ പെട്ടത്.
Koodathayi ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
Koodathayi സെൻ്റ് മേരീസ് ഹൈസ്ക്കൂളിലെ എസ് പി.സി കേഡറ്റുകൾ ലഹരിക്കെതിരെ ഫ്ലാഷ് മോബും പ്രതിജ്ഞയും നടത്തി എസ് പി സി കേഡറ്റുകളുടെ ഫ്ലാഷ് മോബ് ചിക്കാഗോയിൽ നിന്നും വന്ന സംഘം സന്ദർശിക്കുകയും ചെയ്തു. Kodanchery SI പത്മനാഭൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചെല്ലി കൊടുത്തു. മാനേജർ ഫാ: ബിബിൻ ജോസ് , എച്ച് എം തോമസ് അഗസ്റ്റിൻ, സി.പി.ഒ റെജി ജെ കരോട്ട്, അജേഷ് കെ ആൻ്റോ, സുമി ഇമ്മാനുവൽ, എന്നിവർ പങ്കെടുത്തു
Thamarassery യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Thamarassery: കൂടത്തായി ചാമോറ എരണ്ടോറകുന്നുമ്മൽ ചന്ദ്രേൻ്റെയും അംഗനവാടി ടീച്ചർ രാജിയുടെയും മകൾ സഞ്ചനയെ (23) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച സന്ധയോടെയാണ് തൂങ്ങിയ നിലയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.ഉടൻ തന്നെ Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Kodancherry police ഇൻക്വസ്റ്റ് നടത്തി
Malappuram മാനസികവെല്ലുവിളി നേരിടുന്ന 36 കാരിയെ എട്ടോളം പേർ കൂട്ടബലാത്സംഗത്തിനിരയാക്കി; 15 പവൻ കവർന്നു
Malappuram അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. Areecode പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതി. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ Kondotty ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് […]