Hyderabad തിരുപ്പതി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നാലുമരണം; നിരവധി പേര്‍ക്ക് പരിക്ക്
Hyderabad: ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് നാലുമരണം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ Token വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. Token വിതരണം തുടങ്ങിയതോടെ ഭക്തര്‍ വരി തെറ്റിച്ചതാണ് അപകടമുണ്ടാക്കിയത് രാവിലെ മുതല്‍ തിരുപ്പതിയിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ഭക്തജനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയിരുന്നത്. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സേലം സ്വദേശി മല്ലികയാണെന്ന് തിരിച്ചറിഞ്ഞു.
Malappuram തിരൂരില്‍ നേര്‍ച്ചക്കിടെ ആന ആക്രമിച്ചയാള്‍ മരിച്ചു
Malappuram: Thirur പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. Thirur ഏഴൂര്‍ സ്വദേശി കൃഷ്ണന്‍കുട്ടി(58)യാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11.30 ഓടെ മരിച്ചത്. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആന കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈയില്‍ തൂക്കിയെടുത്ത് എറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണന്‍കകുട്ടി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നേര്‍ച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. പുലര്‍ച്ചെ 2.15-നായിരുന്നു അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലുംപെട്ട് 17പേര്‍ക്ക് പരക്കേറ്റിരുന്നു.
Kozhikode മാമി തിരോധാന; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല, ദുരൂഹത
Kozhikode: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാന കേസ് പുരോഗമിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഡ്രൈവർ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന് പരാതി. സംഭവത്തിൽ കുടുംബം Nadakkavu പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഏഴാം തീയതി മുതൽ രജിത് കുമാറിനെയും ഭാര്യയേയും കാണാതായതായാണ് കുടുംബത്തിന്‍റെ പരാതിയിൽ പറയുന്നത്. മുഹമ്മദ് ആട്ടൂരിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് രജിത് കുമാറിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെയും ഭാര്യയെയും കാണാതാകുന്നത്. Kozhikode KSRTC ബസ്റ്റാന്‍റിന് സമീപത്തെ […]
MLA P.V Anwar തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു
Malappuram: MLA P.V Anwar തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു. Trinamool കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി Abhishek Banerjee യാണ് അൻവറിന് അംഗത്വം നൽകിയത്.DMK പ്രവേശനം പാളിയതിന് പിന്നാലെയാണ് PV Anwar തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് Tweet ചെയ്തിട്ടുണ്ട്.അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും Tweet ചെയ്തു. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് Abhishek Banerjee Twitter ല്‍ കുറിച്ചു.
പി സി ജോര്‍ജിനെതിരേ കേസെടുത്തു; മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയതിനാണ് കേസ്
Erattupetta: മുസ്ലിംകള്‍ക്കെതിരേ വര്‍ഗീയ വിഷം തുപ്പിയ BJP നേതാവ് പി സി ജോര്‍ജിനെതിരേ പോലിസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മിറ്റി നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. രാവിലെ പരാതിക്കാരായ യൂത്ത് ലീഗ് ഭാരവാഹികളുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. രാജ്യത്തെ മുസ്‌ലിംകളെല്ലാം വര്‍ഗീയവാദികളാണെന്നും വര്‍ഗീയവാദികളല്ലാത്ത ഒരു മുസ്‌ലിമും ഇന്ത്യയില്‍ ഇല്ലെന്നും സംഘപരിവാര ന്യൂസ് ചാനലായ Janam T.V യില്‍ P.C George പറഞ്ഞിരുന്നു. മുസ്‌ലിം ലീഗ് നേതാക്കളും കെ […]
സമസ്തയുടെ വിജയം ഉലമാ ഉമറാ കൂട്ടായ്മ: ഹമീദലി തങ്ങൾ
Koduvally: കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം സമസ്ത ആർജ്ജിച്ച ആദർശ സ്ഥിരതയുടേയും വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റേയും വിജയം ഉലമാക്കളുടേയും ഉമറാക്കളുടേയും യോജിപ്പായിരുന്നെന്നും മദ്രസകളും പള്ളികളും സ്ഥാപനങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ സമസ്തയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ മഹല്ലു ജമാഅത്തുകളുടേയും രാഷ്ട്രീയ സംഘശക്തിയുടേയും പങ്ക് വളരെ വലുതായിരുന്നെന്നും SKSSF സംസ്ഥാന പ്രസിഡൻറ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പറഞ്ഞു. ബിദ്അത്തിനേയും നവലിബറൽ ചിന്തയേയും മതനിരാസ പ്രവണതകളേയും ചെറുക്കാൻ നമ്മുടെ സംഘടിത നീക്കം അനിവാര്യമാണ്. ആദർശത്തിൽ അടിസ്ഥാനപ്പെട്ട് പ്രവർത്തിച്ചു കൊണ്ട് തന്നെ വിഷയാധിഷ്ഠിതമായ ഐക്യവും […]
Nilambur MLA PV Anwar നിയമസഭാംഗത്വം രാജിവച്ചു
Thiruvananthapuram: രാവിലെ Speaker M.A Shamseer നെ കണ്ടു രാജിക്കത്തു കൈമാറി. സുപ്രധാന പ്രഖ്യാപനം നടത്താനായി വാർത്താസമ്മേളനം വിളിച്ചതിനു പിന്നാലെയാണു രാജിതീരുമാനം. തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച Anwar ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി Mamata Banerjee യെ കണ്ടിരുന്നു.
തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അടച്ചിടും
Kochi: സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതൽ 12 വരെ അടച്ചിടുമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. Elathur എച്ച്പിസിഎൽ ഡിപ്പോയിൽ ചർച്ചക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചാണ് സമരം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎൽ ടെർമിനൽ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പെട്രോളിയം ഡീലർമാരും ടാങ്കർ ഡ്രൈവർമാരും തമ്മിൽ കുറച്ചുദിവസമായി തർക്കം നിലനിന്നിരുന്നു. പെട്രോൾ പമ്പിൽ ഇന്ധനമെത്തിക്കുന്ന ടാങ്കർ ഡ്രൈവർമാർക്ക് ചായ പൈസ എന്ന പേരിൽ 300 […]
Koodathayi മൂർഖൻ പാമ്പിനെ പിടികൂടി
Koodathayi: പുറായിൽ പള്ളികണ്ടി ഷരീഫിൻ്റെ വീടിൻ്റെ സമീപത്ത് വെച്ച് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. Kozhikode ആർ ആർ ടി കരീം മുക്കം പാമ്പിനെ പിടികൂടിയത്. കുട്ടികൾ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരിക്കുമ്പോൾ പാമ്പിനെ ശ്രദ്ധയിൽ പെട്ടത്.
Koodathayi ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
Koodathayi സെൻ്റ് മേരീസ് ഹൈസ്ക്കൂളിലെ എസ് പി.സി കേഡറ്റുകൾ ലഹരിക്കെതിരെ ഫ്ലാഷ് മോബും പ്രതിജ്ഞയും നടത്തി എസ് പി സി കേഡറ്റുകളുടെ ഫ്ലാഷ് മോബ് ചിക്കാഗോയിൽ നിന്നും വന്ന സംഘം സന്ദർശിക്കുകയും ചെയ്തു. Kodanchery SI പത്മനാഭൻ കേഡറ്റുകൾക്ക് പ്രതിജ്ഞ ചെല്ലി കൊടുത്തു. മാനേജർ ഫാ: ബിബിൻ ജോസ് , എച്ച് എം തോമസ് അഗസ്റ്റിൻ, സി.പി.ഒ റെജി ജെ കരോട്ട്, അജേഷ് കെ ആൻ്റോ, സുമി ഇമ്മാനുവൽ, എന്നിവർ പങ്കെടുത്തു
Thamarassery യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Thamarassery: കൂടത്തായി ചാമോറ എരണ്ടോറകുന്നുമ്മൽ ചന്ദ്രേൻ്റെയും അംഗനവാടി ടീച്ചർ രാജിയുടെയും മകൾ സഞ്ചനയെ (23) വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച സന്ധയോടെയാണ് തൂങ്ങിയ നിലയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത്.ഉടൻ തന്നെ Thamarassery താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. Kodancherry police ഇൻക്വസ്റ്റ് നടത്തി
Malappuram മാനസികവെല്ലുവിളി നേരിടുന്ന 36 കാരിയെ എട്ടോളം പേർ കൂട്ടബലാത്സംഗത്തിനിരയാക്കി; 15 പവൻ കവർന്നു
Malappuram അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. Areecode പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതി. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ Kondotty ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് […]