75 sacks smuggled under the guise of vegetables caught by Hans (Kalpetta) image

പച്ചക്കറിയുടെ മറവില്‍ കടത്തുകയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടി (Kalpetta)

hop thamarassery poster

Kalpetta: പച്ചക്കറിയുടെ മറവില്‍ വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന നിരോധിച്ച പുകയില ഉത്പന്നമായ 75 ചാക്ക് ഹാന്‍സ് പിടികൂടി.

കര്‍ണാടകയില്‍ നിന്ന് പിക്കപ്പ് വാനിലാണ് ഹാന്‍സ് കൊണ്ടു വന്നത്. സംഭവത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഓണത്തോടനുബന്ധിച്ച് കര്‍ണാടകയില്‍നിന്ന് വലിയ തോതില്‍ വയനാട് വഴി ലഹരിവസ്തുക്കള്‍ കടത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്. പതിനഞ്ച് പൌച്ചുകളടങ്ങിയ അമ്പത് കവറുകളിലുള്ള ഹാന്‍സാണ് പിടികൂടിയത്. 56000 ത്തിലേറെ പാക്കറ്റുകളുണ്ട്. മുപ്പത് ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test