Thamarassery: വെളിമണ്ണയിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു. വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് (9) ആണ് മരിച്ചത്.
കളി കഴിഞ്ഞ് വൈകിട്ട് 7 മണി കഴിഞിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വെളിമണ്ണ കടവിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയതാണെന്നാണ് സംശയം.
Thamarassery: A child drowned while bathing in the river at Velimanna. The deceased has been identified as Alathukavil Muhammad Faseeh (9), a fourth-grade student of Velimanna UP School.
After he did not return home even by 7 PM after playing, family members began searching for him and eventually found his body at the Velimanna riverbank. It is suspected that he had gone to bathe in the river.