Thamarassery, കാത്തിരിപ്പു കേന്ദ്രമില്ല;യാത്രക്കാർ വെന്തുരുകുന്നു

hop thamarassery poster
Thamarassery: താമരശ്ശേരി KSRTC ഡിപ്പോക്ക് മുന്നിൽ ബസ് കാത്തിരിപ്പു
കേന്ദ്രമില്ലാത്തതിനാൽ യാത്രക്കാർ പൊരിവെയിലിൽ വെന്തുരുകുന്നു, വെയിലിൻ്റെ കാഠിന്യം മൂലം  ഇന്നലെ ഒരു കുട്ടി ഇവിടെ തളർന്നുവീണിരുന്നു.
Wayanad ഭാഗത്തേക്കുള്ള KSRTC ബസ്സുകളിൽ താമരശ്ശേരിയിൽ നിന്നും കയറുന്നതിന് വേണ്ടി റിസർവ് ചെയ്ത യാത്രക്കാരാണ് കൂടുതലായും ഇവിടെ നിൽക്കാറുള്ളത്.
കോഴിക്കോട് നിന്നും Wayanad, മൈസൂർ, ഊട്ടി ഭാഗങ്ങളിലേക്കു പോകുന്ന എല്ലാ ബസ്സുകളും പുതിയ  സ്റ്റാൻഡിൽ കയറില്ല, സ്റ്റാൻഡിൽ കയറാത്ത ബസ്സുകൾ നിർത്തുന്നത് താമരശ്ശേരി കെ എസ് ആർ ടി സി ഡിപ്പോയുടെ എതിർ വശത്താണ്.
ഇവിടെ നേരത്തെ ബസ് കാത്തിരിപ്പു കേന്ദ്രമുണ്ടായിരുന്നു, ഈ കാത്തിരുപ്പു കേന്ദ്രം ലോറി ഇടിച്ച് തകർന്നതിനെ തുടർന്ന് പുതുതായി നിർമ്മിക്കാനുള്ള തുക വാഹന ഉടമയിൽ നിന്നും ഈടാക്കിയിരുന്നു.എന്നാൽ ഈ ഭാഗത്തെ ചില വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളുടെ സമ്മർദ്ദഫലമായാണ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാതെ പോയതെന്ന് നാട്ടുകാർ പറഞ്ഞു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test