Thamarassery: വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സകാത്ത് സെമിനാറും അഹ്ലൻ റമദാൻ പ്രഭാഷണവും നാളെ (ഫെബ്രുവരി 25ന് ഞായർ) പൂനൂർ വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന സെമിനാർ കേരള സകാത്ത് സെൽ ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളിൽ വിസ്ഡം പണ്ഡിത സഭാംഗം മുഹമ്മദ് ഷബീബ് സ്വലാഹി, സമീർ മുണ്ടേരി പ്രബന്ധങ്ങൾ അവതരിപ്പിക്കും.
സെമിനാറിൽ വിസ്ഡം ജില്ലാ പ്രസിഡണ്ട് ടി.പി.അബ്ദുൽ അസീസ് അധ്യക്ഷത വഹിക്കും.കെ.ജമാൽ മദനി, കെ.നാസർ മദനി,സി.പി. സാജിദ് പ്രസംഗിക്കും.
സെമിനാറിൽ പങ്കെടുക്കാൻ സ്ത്രീകൾക്കും സൗകര്യമൊരുക്കുന്നുണ്ട്.