Thamarassery: ചുങ്കം ബൈപ്പാസ് ജംഗ്‌ഷനിൽ തച്ചംപൊയിൽ നിന്നും വരികയായിരുന്ന സ്കൂട്ടറിനെ എതിരെ വന്ന കാർ ഇടിച്ച് തെറിപ്പിച്ചു.അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. കാർ ഡ്രൈവർ റിജിലേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. താമരശ്ശേരി കമ്മാളൻകുന്നത്ത് വൈഗ
ബൈജു, മകൾ വൈഗ (16) എന്നിവർക്കാണ് പരുക്കേറ്റത്.
സാരമായി പരുക്കേറ്റ ഇരുവരേയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.