Pulpally: മുള്ളൻകൊല്ലി ടൗണിലെ കടകൾക്ക് പിന്നിലുള്ള തട്ടാൻപറമ്പിൽ കുര്യൻ്റെ കൃഷിയിടത്തിലാണ് ഇന്ന് രാവിലെ 10.30ഓടെ കടുവയെ കണ്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന തമിഴ്‌നാട് സ്വദേശി പനിറാണ് കാട്ടുപന്നികളെ ഓടിച്ചുപോകുന്ന കടുവയെ കണ്ടത്. ഭയന്ന പനീർ ഉടൻതന്നെ നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനക്കിടെ കൃഷിയിടത്തിൽ കാട്ടുപന്നികളെ കണ്ടെത്തി. കടുവയിറങ്ങിയതറിഞ്ഞ് മുള്ളൻകൊല്ലി ടൗണിൽ ആളുകൾ സംഘടിച്ചതോടെ പുല്പള്ളിയിൽ നിന്നും കൂടുതൽ പോലീസ് എത്തി നിയന്ത്രണം ഏറ്റെടുത്തു. ഇവിടെ നിന്നും 500 മീറ്റർ മാറി കഴിഞ്ഞ ഞായറാഴ്ച കാക്കനാട് തോമസിന്റെ മൂരിക്കിടാവിനെ കടുവ കൊന്നുതിന്നിരുന്നു. തുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം വടാനക്കവലയിൽ നിന്നും കടുവയെ പിടികൂടിയതോടെ കടുവാ ശല്യത്തിന് പരിഹാരമായെന്ന് ഇരിക്കെയാണ് വീണ്ടും കടുവയെ ജനവാസ മേഖലയിൽ കണ്ടെത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്.