Koodaranji: കൂടരഞ്ഞിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 8 ഓളം പേർക്ക് നിലവിൽ നായയുടെ കടിയേറ്റതായാണ് വിവരം. പുലർച്ചെ പള്ളിയിൽ പോയവരുടെ നേരെയാണ് ആദ്യ ആക്രമണം ഉണ്ടായത്. നായയുടെ ആക്രമത്തിൽ പരിക്കേറ്റ കുട്ടിയുടെ കൈക്കേറ്റ പരുക്ക് ഗുരുതരമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ആക്രമകാരിയായ നായയെ കണ്ടെത്തിയില്ല.