DUBAI: എമിരേറ്റ്സ് ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള Blue NOL card കയ്യിലുള്ളവർക്ക് ദുബായിൽ പകുതി നിരക്കിൽ യാത്ര ചെയ്യാം. വിദ്യാർത്ഥികൾക്കും 60 വയസ്സിനു മുകളിൽ ഉള്ള താമസവിസക്കാർക്കും Blue NOL card കയ്യിലുണ്ടെങ്കിൽ 50% നൽകിയാൽ മതിയാവും. ഭിന്നശേഷിക്കാർക്ക് യാത്ര സൗജന്യമാണ്.
ഇതിനു വേണ്ടുന്ന ഡോക്യൂമെന്റസ്
1. എമിരേറ്റ്സ് ഐഡി യുടെ ആദ്യ പേജ്, അവസാന പേജ്
2. വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഫോട്ടോ
3. ഭിന്നശേഷിക്കാരാണെങ്കിൽ ഭിന്നശേഷി തെളിയിക്കുന്ന രേഖ
4. വിദ്യാർത്ഥികൾക്ക് പഠിക്കുന്ന സ്കൂളിന്റെ ഡീറ്റെയിൽസ്
ചെയ്യേണ്ടത് ഇത്ര മാത്രം
1. RTA യുടെ വെബ്സൈറ്റിൽ Services ൽ പോകുക
2. Public Transport system എടുക്കുക
3. സെർച്ച് ബാറിൽ Personalized NOL card എന്ന് കൊടുക്കുക
4. ആവശ്യമുള്ള ഡോക്യുമെന്റ്സ് സബ്‌മിറ്റ് ചെയ്ത് ഫീ അടച്ചാൽ 4 ദിവസത്തിനുള്ളിൽ NOL card ലഭിക്കും
5. റെഗുലർ NOL card ന് 70 ദിർഹവും NOL card ന് 80 ദിർഹവും ആണ് ചാർജ്