Thamarassery: നിർമ്മാണമേഖലയിലേക്കുള്ള ആവശ്യവസ്തുക്കളുമായി പോകുന്ന ടിപ്പർ വാഹനങ്ങൾക്ക് നേരെ സമാനതകളില്ലാത്ത ശിക്ഷാ നടപടികളാണ് പോലീസ്, ആർടിഒ, ലീഗൽ മെട്രോളജി ഉദ്യാഗസ്ഥർ എന്നിവർ സ്വീകരിച്ചു വരുന്നത്.
ഇന്ധന വില, ഇൻഷുറൻസ് പ്രീമിയം, സ്പെയർ പാട്ട്സ്, തുടങ്ങിയവയുടെ വില വർദ്ധനവ് മൂലം തകർന്നടിഞ്ഞ മോട്ടോർ വ്യവസായത്തെ ആ ശ്വാസ നടപടികൾ പ്രഖ്യാപിച്ച് താങ്ങി നിർത്തുന്നതിനു പകരം നടു റോഡിൽ വാഹനം തടഞ്ഞു നിറുത്തി സർക്കാറിൻ്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിയമപാലകരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും പകൽകൊള്ള നടത്തുകയാണെന്നും ഇതവസാനിപ്പിച്ചില്ലെങ്കിൽ മോട്ടോർ ആൻ്റ് എഞ്ചിനിയറി ഗ് വർക്കേഴ്സ് യുണിയൻ (എസ് ടി യു ) ശക്തമായ സമരത്തിനിറങ്ങുമെന്നും ജില്ലാ പ്രസിഡണ്ട് എൻ കെ സി ബഷീറും ജനറൽ സെക്രട്ടറി ഇ ടി പി ഇബ്രാഹിമും ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നൽകി.