Balussery: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു.
ഫെബ്രുവരി 29നാണ് സച്ചിന് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. സച്ചിന്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.”
കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൈക്രോബയോളജി ബിരുദധാരിയായ സച്ചിന്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗള്‍ഫില്‍ സെക്യൂരിറ്റിയായി ജോലി ചെയ്തുവരികയാണ്. മൃതദേഹം ഇന്ന് രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.