എളേറ്റിൽ:കൊടുവള്ളി നിയോജകമണ്ഡലത്തിലെ സമഗ്ര പുരോഗതിക്കായി ഡോ.എം.കെ.മുനീർ എം.എൽ.എ. യുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ‘ഉന്നതി’ പദ്ധതിയുടെ ഭാഗമായി ഗുണനിലവാരമുള്ള വിദ്യഭ്യാസം ആധുനിക പഠന രീതികളും ഉപകരണങ്ങളും അവലംബിച്ച്,
വിദ്യാർത്ഥികൾക്ക് നൽകുന്നതിന്,
കേരളത്തിൽ ആദ്യമായി എം.എൽ.എ ഫണ്ടിൽ നിന്നും സ്കൂളിന് ഇൻ്ററാക്ടീവ് ടച്ച് ഡിസ്പ്ലേ (Interactive Touch Display) സംവിധാനത്തോട് കൂടിയ ആൻഡ്രോയിഡ് സ്മാർട്ട് ക്ലാസ് റൂം കൊടുവള്ളി നിയോജകമണ്ഡലം എം.എൽ .എ. ഡോ: എം. കെ മുനീർ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് അധ്യക്ഷത വഹിച്ചു.
ഡോ.എം.കെ.മുനീർ എം.എൽ.എ. നിയോജക മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന “ഉന്നതി ” പദ്ധതിയുടെ ലോഗോ സ്കൂളിൽ സ്ഥാപിക്കുന്നതിന് വേണ്ടി കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത് വിദ്യാലയത്തിൻ്റെ പ്രധാനധ്യാപകൻ എം.വി. അനിൽ കുമാർ മാസ്റ്റർക്ക് കൈമാറി.
ചടങ്ങിൽ ജസ്ന അസ്സയിൻ (വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) റസീന പൂക്കോട് (വാർഡ് മെമ്പർ), ടി.എം. രാധാകൃഷ്ണൻ ( വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ , കൊടുവള്ളി ബ്ലോക്ക്) വി. എം. മെഹറലി (ബി.പി.സി കൊടുവള്ളി) ഷാജഹാൻ എ.കെ (പി.ടി.എ. പ്രസിഡണ്ട്), മുനീർ ചളിക്കോട് ( എസ്.എം.സി ചെയർമാൻ), ധധ്യ വി.പി(എം.പി.ടി.എ. ചെയർ പേഴ്സൺ), പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ സക്കറിയ, മുഹ്തസിൻ,എൻ. പി. മുഹമ്മദ് (സ്റ്റാഫ് സെക്രട്ടറി), എം. സുജാത ടീച്ചർ , പി.സി. സുബൈദ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
ഹെഡ്മാസ്റ്റർ എം.വി. അനിൽ കുമാർ സ്വാഗതവും, സീനിയർ അസിസ്റ്റൻ്റ് . എം.ടി. അബ്ദുൽ സലീം നന്ദിയും പറഞ്ഞു.