Malappuram, രണ്ടുവയസ്സുകാരിയുമായി പിതാവ് ആശുപത്രിയില്‍: കുഞ്ഞ് മരിച്ചു; മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് ആരോപണം.

hop thamarassery poster

Malappuram: രണ്ടുവയസ്സുകാരിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതായി പരാതി. മലപ്പുറം കാളികാവ് ഉദരംപൊയിലിലാണ് സംഭവം. പിതാവ് മുഹമ്മദ് ഫായിസിനെതിരേ കുഞ്ഞിന്റെ മാതാവും ബന്ധുക്കളുമാണ് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മര്‍ദനമേറ്റ പാടുകളണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കരുവാരക്കുണ്ട് പോലീസ് കേസെടുത്തിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഗുരുതര നിലയിലായിരുന്ന കുഞ്ഞിനെ പിതാവ് ഫായിസ് ആശുപത്രിയില്‍ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാണെന്നാണ് ഇയാള്‍ ഡോക്ടറോട് പറഞ്ഞത്. വൈകാതെ കുഞ്ഞ് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ ഉമ്മയും ബന്ധുക്കളും ആരോപണവുമായി രംഗത്തെത്തുന്നത്.

കുട്ടിയെ പിതാവ് മര്‍ദിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ് ഇവര്‍ ആരോപിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍പാടുകളുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

i phone xs 2

test