Koyilandy കണയങ്കോട് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും പൊലീസും ഒരു മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്തിയത്.
മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പാലക്കുളം സ്വദേശി രാജേഷി (41)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് യുവാവ് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ഫോണ്‍ താഴെ വെച്ചതിനുശേഷം ചാടുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കു.