Kunnamangalam: ഇന്നലെ 14.5 kg കഞ്ചാവുമായി കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്ത തലയാട് ഓടക്കുണ്ടപ്പൊയിൽ മുഹമ്മദിൻ്റെ മകൻ തോട്ടിൽ വീട്ടിൽ ഹർഷാദിൻ്റെ പൂനൂർ കോളിക്കലിലുളള ഇല്ലപ്പൊയിൽ എന്ന വാടക വീട്ടിൽ കഞ്ചാവ് ഉള്ളതായി കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യ വിവരത്തിന്മേൽ താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.ജിനീഷ് റെയ്ഡ് നടത്തി.
വീട്ടുകാർ അടച്ചു പൂട്ടി പോയ വീട്, കട്ടിപ്പാറ മുൻ പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത് ൻ്റെ സാന്നിദ്ധ്യത്തിൽ പൂട്ട് പൊളിച്ച് ഉള്ളിൽ കടന്ന് പരിശോധിച്ചപ്പോൾ കിടപ്പുമുറിയുടെ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ ഒന്നര കി. ഗ്രാo കഞ്ചാവ് കണ്ടെത്തി.
പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാർ,
അസി. എക്സൈസ് ഇൻസ്പെക്ടർ കെ. ഷംസുദ്ദീൻ,
പ്രിവ. ഓഫീസ്സർ A.M.ബിനീഷ്കുമാർ,
ഡ്രൈവർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
04952214460
ECO താമരശ്ശേരി,
04952224430 ERO താമരശ്ശേരി