Thamarassery: കെടവൂർ എം എം എ എൽ പി സ്കൂളിൽ അവധിക്കാല പ്രവർത്തനങ്ങളുടെ ഭാഗമായി ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾ നേടിയ സ്വതന്ത്ര വായനയുടെയും സ്വതന്ത്ര രചനയുടെയും തുടർച്ചയും മെച്ചപ്പെടുത്തലും ഉറപ്പുവരുത്തുന്നതിനു വേണ്ടി ക്ലാസ് പി.ടി.എ ചേരുകയും രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തി ഓരോ കുട്ടിക്കും നാല് ലൈബ്രറി പുസ്തകങ്ങൾ വീതം വിതരണം ചെയ്യുകയും ചെയ്തു. അവധിക്കാല വിരസത ഒഴിവാക്കുന്നതിനും കുട്ടികളെ വായനയുടെ ലോകത്ത് തന്നെ വ്യാപിപ്പിക്കുന്നതിനും ഉപകാരപ്രദമായ ഈ പരിപാടി പ്രധാനാധ്യാപിക പി ദിൽഷ , ഉദ്ഘാടനം ചെയ്തു. 4 ഘട്ടങ്ങളിലായി നടക്കുന്ന ഈ പരിപാടിയുടെ ഒന്നാം ഘട്ടം പുസ്തകം പരിചയപ്പെടുത്തൽ, രണ്ടാം ഘട്ടം കുട്ടിയുടെ വായനാ അവതരണം, മൂന്നാം ഘട്ടം വായിച്ച പുസ്തകത്തിലെ ചിത്രവിഷ്കാരം, നാലഘട്ടം വായിച്ച പുസ്തകത്തെ ചിത്രകഥയാക്കൽ എന്നിങ്ങനെയാണ് . എസ് ആർ ജി കൺവീനർ രേഖ എൻ , അധ്യക്ഷയായ ചടങ്ങിൽ ക്ലാസ് അധ്യാപിക ഷീജ വി പി ,പദ്ധതി വിശദീകരണം നടത്തി .