Thamarassery: താമരശ്ശേരി മിനി സിവിൽ സ്റ്റേഷനു മുന്നിൽ ബസ്സ് സ്റ്റോപ്പ് തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവ് കാഴ്ചയാവുന്നു.
ഇതു മൂലം ബസ്സുകൾ റോഡിന് മധ്യത്തിൽ നിർത്തേണ്ടി വരികയും ,ഇറങ്ങുകയും, കയറുകയും ചെയ്യുന്നവർ ഏറെ പ്രയാസമനുഭവിക്കേണ്ടി വരികയും ചെയ്യുന്നു.
ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കുന്നവർക്ക് റോഡിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത രൂപത്തിൽ തടസ്സപ്പെടുത്തിയാണ് വാഹനങ്ങൾ പാർക്ക് ചെയ്ത് ആളുകൾ സ്ഥലം വിടുന്നത്