അവധി ആഘോഷിക്കാൻ സഞ്ചാരികൾ കൂട്ടത്തോടെ വയനാട്ടിലേക്ക്

hop thamarassery poster

Thamarassery: അവധിക്കാലം ആഘോഷിക്കാൻ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലവും പെരുന്നാൾ ആഘോഷവും വിഷുക്കാലവുമായതോടെ സന്ദർശകരാൽ നിറഞ്ഞു കവിഞ്ഞു വയനാട് ജില്ലയിലെ വിനോദ സഞ്ചാര മേഖല. കഴിഞ്ഞ ദിവസം മുതൽ കൂടുതൽ വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് എത്തിയതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ ഒട്ടുമിക്ക ഇടങ്ങളിലും മഴ പെയ്തതിനാൽ മുൻ ദിവസങ്ങളെ അപേക്ഷിച്ചു താപനിലയിൽ ചെറിയ കുറവ് അനുഭവപ്പെട്ടതും വിനോദ സഞ്ചാരികൾക്ക് ഏറെ ആശ്വാസമായി.

ഡിടിപിസിക്ക് കീഴിലുള്ള കേന്ദ്രങ്ങളായ പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, ചീങ്ങേരി അഡ്വഞ്ചർ ടൂറിസം, അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം, കാന്തൻപാറ വെള്ളച്ചാട്ടം, ബത്തേരി ടൗൺ സ്ക്വയർ, പഴശ്ശി പാർക്ക് എന്നിവയും ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗർ ഡാം തുടങ്ങിയവയാണു ജില്ലയിൽ നിലവിൽ തുറന്നു പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ. കാരാപ്പുഴ, ബാണാസുര, പൂക്കോട് തടാകം എന്നിവിടങ്ങളിലെല്ലാം ഇന്നലെ രാവിലെ മുതൽ സന്ദർശകരുടെ തിരക്കാണ്. കുറെ ദിവസങ്ങളായി താരതമ്യേന സന്ദർശകർ കുറഞ്ഞ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം മുതൽ സന്ദർശകർ വർധിച്ചിട്ടുണ്ട്.

ജില്ലയിൽ അനൗദ്യോഗിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. നെല്ലാറചാൽ വ്യൂ പോയിന്റ്, ഫാന്റം റോക്ക്, മഞ്ഞപ്പാറ, പെരുന്തട്ട, മേപ്പാടിയിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ വിവിധയിടങ്ങളിലും സഞ്ചാരികളെത്തുന്നുണ്ട്. നെല്ലാറച്ചാലിൽ എല്ലാ സമയങ്ങളിലും അസ്തമനം കാണാനും ഒട്ടേറെപേരാണ് എത്തുന്നത്. വിശാലമായ കുന്നും പ്രദേശമുള്ളതിനാൽ ഏറെ നേരം ചെലവഴിച്ചാണു സഞ്ചാരികൾ ഇവിടെ നിന്നു മടങ്ങുന്നത്.

കേന്ദ്രങ്ങളെല്ലാം വികസിപ്പിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും അതിനൊന്നും കാര്യമായ നടപടികളില്ല. ഇതിനിടെ ജില്ലയിലേക്കു കൂടുതൽ സഞ്ചാരികൾ എത്താൻ‌ തുടങ്ങിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്കും വർധിച്ചു. ഇന്നലെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ വർധിച്ചതോടെ ഏറെ സമയമെടുത്താണ് ഇപ്പോൾ ചുരം യാത്ര പൂർത്തിയാക്കാൻ കഴിയുന്നത്. ആഘോഷ ദിവസങ്ങൾക്ക് പിന്നാലെ ജില്ലയിലേക്കു വിനോദ സഞ്ചാരികളെത്തുന്നതു വ്യാപാര മേഖലയിലും ഉണർവാകും.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test