Thamarassery: ഈങ്ങാപ്പുഴയിലെ നവജാതശിശുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.എം.ഒ. അഡീഷണൽ ഡി.എം.ഒ.യ്ക്ക് ആണ് അന്വേഷണചുമതല. ഇതിനായി പ്രത്യേകഅന്വേഷണസമിതിയെയും നിയോഗിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാരുടെ വീഴ്ചയാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഈങ്ങാപ്പുഴയിലെ ബിന്ദു- ഗിരീഷ് ദമ്പതികളുടെ ആരോപണം.
ഡിസംബർ 13ന് ആയിരുന്നു കുഞ്ഞിനെ പ്രസവിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രസവ വേദനയെ തുടർന്ന് എത്തിച്ചപ്പോൾ കുഞ്ഞിന്റെ തല പുറത്തുവരുന്ന നിലയിലായിരുന്നു. എന്നാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ ആവശ്യമായ പരിചരണം നൽകാതെ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ വസ്ത്രം കീറി കെട്ടി ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വിടുകയായിരുന്നു എന്നാണ് പരാതി