Thamarassery, വട്ടക്കുണ്ടിൽ നടപ്പാലം നിർമ്മിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം.

hop thamarassery poster
Thamarassery: ദേശീയ പാത 766 ൽ1934 ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം പുനർ നിർമ്മിക്കുക.
അപകടം പതിവായ പാലത്തോട് ചേർന്ന്
നടപ്പാലം നിർമ്മിച്ച് കാൽനട യാത്രക്കാരുടെ ജീവൻ രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു വട്ടക്കുണ്ട് ബ്രദേഴ്സ് കൂട്ടായ്മ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിൽ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വീതി കുറഞ്ഞതും, കലഹരണപ്പെട്ടതുമായ പാലത്തിലൂടെ കാൽ നടയാത്രക്കാർ ഭയപ്പാടോടെയാണ് നടന്നു പോകുന്നത്. വാഹനങ്ങൾ ഓരം ചേർന്ന് ആളുകളുടെ സമീപത്തുകൂടി പോകുന്നതിനാൽ ഭയപ്പെട്ട് കൈവരിയിലും, നിലത്തും വീണ്  സ്ത്രീകളും, കുട്ടികളുമടക്കംനിരവധി പേർക്ക് വിവിധ സമയങ്ങളിലായി പരുക്കേറ്റിട്ടുണ്ട്.ഇതേ തുടർന്നാണ് നാട്ടുകാർ രംഗത്ത്ററങ്ങിയത്.
പരിപാടി സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ: എം എൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. കെ കെ റഷീദിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഷ്റഫ് മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, വാർഡ് മെമ്പർമാരായ അസീസ്, മഞ്ജിത, പത്രപ്രവർത്തക യൂണിയൻ പ്രതിനിധി ഓമനക്കുട്ടൻ, സാമൂഹ്യ പ്രവർത്തകൻ ആസീം വെളിമണ്ണ, മദ്യനിരോധന സമിതി പ്രവർത്തകൻ പപ്പൻ കന്നാട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ഷാജി,വിവിധ റസിഡൻസ് അസോസിയുകളെ പ്രതിനിധീകരിച്ച് ബാലൻ, രാജേഷ്, വിസി മജീദ്, പി കെ അനസ് എന്നിവർ സംസാരിച്ചു. സലിം കാരാടി സ്വാഗതവും ബഷീർ പത്താൻ നന്ദിയും പറഞ്ഞു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test