Thamarassery: താമരശേരിയില്‍ പ്രസവ ചികിത്സ പിഴവ് മൂലം നവജാത ശിശു മരിച്ചെന്ന പരാതിയില്‍ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.
ഗർഭകാലം മുതൽ കുഞ്ഞിൻ്റെ മരണം വരെയുള്ള ചികിത്സാ രേഖകൾ സംഘം പരിശോധിച്ചു
അഡീഷണല്‍ ഡി.എം.ഒ ഡോ.ടി മോഹൻദാസിൻ്റെ നേതൃത്ത്വത്തിൽ
Dr. ദീലീപ്.ചീഫ് കൺസൾട്ടൻ്റ് കോട്ടപ്പറമ്പ,
Dr. എം ഷാജഹാൻ പീഡിയാട്രീഷൻ ജില്ലാ ആശുപത്രി,
സീനിയർ ക്ലർക്ക് ടിഎം . സുഗേഷ് DMOഒഫീസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്..
ആരോഗ്യ വകുപ്പ് വിജിലന്‍സ് ചുമതലയുള്ള അഡീഷണല്‍ ഡിഎംഒയാണ് ഡോ.മോഹൻദാസ്.
താമരശേരി താലൂക്ക് ആശുപത്രിയിലെത്തിയ
അഡീഷണല്‍ ഡിഎംഒ പരാതിക്കാരിയായ ബിന്ദു, , ആശുപത്രി ജീവനക്കാർ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. ചികിത്സ പിഴവെന്ന പരാതിയില്‍ തെളിവെടുപ്പും നടത്തി.പ്രസവ വേദനയുമായി താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ ചികിത്സ കിട്ടിയില്ലെന്നാണ് പുതുപ്പാടി സ്വദേശി ബിന്ദുവിന്‍റെ പരാതി.കുഞ്ഞ് പുറത്ത് വന്ന അവസ്ഥയിലായിരുന്നതിനാല്‍ അടിപ്പാവാട കൊണ്ട് വയറ്റില്‍ മുറുക്കി കെട്ടി തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് താമരശേരി ആശുപത്രി അധികൃതര്‍ അയച്ചെന്നും ബിന്ദു പറയുന്നു. പ്രസവ സമയം കുഞ്ഞിന് ശ്വാസം കിട്ടിയില്ലെന്നും ഇതേ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നുമാണ് പരാതി.
പുതുപ്പാടി സ്വദേശികളായ ബിന്ദുവിനും ഗിരീഷിനും വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പിറന്ന കുഞ്ഞാണ് മരിച്ചത്. നാല് മാസമായി കുട്ടി കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടി മരിച്ചത്.പ്രസവ വേദനയെ തുടര്‍ന്ന് കഴിഞ്ഞ ഡിസംമ്പര്‍ 13 രാത്രിയാണ് ബിന്ദു താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.ആരോഗ്യ വകുപ്പിന് പുറമെ പൊലീസിലും ബിന്ദു പരാതി നല്‍കിയിട്ടുണ്ട്.