Thamarassery, ഭാഗത്തു നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായുള്ള പരിശോധനയ്ക്കാണ് പോലീസ് കൈകാണിച്ചത്, എന്നാൽ നിർത്താൻ തയ്യാറാവാതെ കാർ മുന്നോട്ട് നീങ്ങി, പോലീസും പിന്തുടർന്നു, ഇടക്ക് വെച്ച് തിരിച്ച കാർ താമരശ്ശേരി ഭാഗത്തേക്ക് നീങ്ങി പോലീസും വിട്ടില്ല.
ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോൾ റോഡാകെ ബ്ലോക്ക് ഉടൻ വലതുവശത്തെ പോക്കറ്റ് റോഡിൽ പിടിച്ചു, പോലീസ് പിന്നാലെയും കുതിച്ചു, ഏറെ മുന്നോട്ട് നീങ്ങിയപ്പോൾ റോഡരികിൽ കിടന്ന വലിയ കരിങ്കല്ലിൽ തട്ടി കാർ നിന്നു, ചാടി ഇറങ്ങിയ പോലീസ് ഡ്രൈവറെ പിടികൂടി. , മരണപാച്ചിലിനിടയിൽ കാറിൻ്റെ ഇടതു ഭാഗം ലോറിയിലും, മറ്റൊരു വാഹനത്തിലും ഇടിച്ചതിനെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു.പോക്കറ്റ് റോഡിലൂടെ നടന്നു പോകുകയായിരുന്ന രണ്ടു പേർ കാറിന് അടിയിൽ പെടാതെ തലനാരിഴക്ക് രക്ഷപ്പെട്ടു.
കാറിന് അകവും യാത്രക്കാരേയും പോലീസ് പരിശോധിച്ചെങ്കിലും മയക്കുമരുന്നൊന്നും കണ്ടെത്താനായില്ല, പിന്നെ എന്തിന് നിർത്താതെ പോയി എന്നായി ചോദ്യം.
അപ്പോഴാണ് ട്വിസ്റ്റ്: കാറിൽ ഡ്രൈവറുടെ കൂടെയുണ്ടായിരുന്ന യുവതി പെൺ സുഹൃത്തായിരുന്നു, വീട്ടുകാർ അറിയാതെയാണ് യുവാവിനൊപ്പം കറങ്ങിയത്, പോലീസ് കൈകാണിച്ച് നിർത്തിയിൽ യുവതിയുടെ വീട്ടിൽ വിവരം അറിയുമോ എന്ന ഭയം കാരണമാണ് നിർത്താതിരുന്നതെന്ന് യുവാവ്.ഒടുവിൽ യുവതിയുടെ വീട്ടുകാരും, നാട്ടുകാരും അറിഞ്ഞു, കാറിൻ്റെ ഒരു വശം പൊളിഞ്ഞു, പോലീസിൻ്റെ പിടിയിലുമായി.. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരുവരെയും ബന്ധുക്കൾക്ക് ഒപ്പം അയച്ചു.