Thamarassery Abduction case; One more member of the group who gave information to the quotation team was arrested

Thamarassery പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; ക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

hop thamarassery poster

Thamarassery :പ്രവാസി പരപ്പൻ പൊയിൽ ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽക്വട്ടേഷൻ സംഘത്തിന് വിവരം നൽകിയസംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ . കൊടുവള്ളി വാവാട് എട്ടാം കണ്ടത്തിൽ നിസാബ്(25)നെയാണ് വീട്ടിൽ നിന്നും Thamarassery പൊലിസ് അറസ്റ്റ് ചെയ്തത്.ഷാഫിയെ തട്ടിക്കൊണ്ടു പോവുന്ന തിനു അഞ്ച് ദിവസം മുമ്പ് പരപ്പൻ പൊയിൽ എത്തിയ സംഘത്തിന് ഷാഫി യുടെ വീടും,റോഡും കാണിച്ചു കൊടുക്കാൻ നിസാബും ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷിബിലിന്റെ കൂടെ ഗൂഡാലോചന യിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലിസ് പറഞ്ഞു.കൊടുവളളിയിലെ കുഴൽപ്പണ സംഘത്തിൽ പെട്ട ഇയാൾ രണ്ട് വർഷം മുമ്പ് കൊണ്ടോട്ടി കരിപ്പൂർ നടന്ന സ്വർണ കവർച്ച കേസിലും പ്രതിയാണ്.ആ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ താണ്.കൊടുവളളി പൊലിസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസുണ്ടെന്നും പൊലിസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഇയാളുടെ കൂട്ടാളി താമരശേരി വെങ്കണക്കൽ മുഹമ്മദ് ഷിബിൽ  ആണ് Thamarassery പൊലിസിന് മുന്നിൽ കീഴടങ്ങിയിരുന്നു. കഴിഞ്ഞ

ഏപ്രിൽ ഏഴിന് ഷാഫിയെ പരപ്പൻ പൊയിലിലുളള വീട്ടിൽ നിന്നും മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘംതട്ടിക്കൊണ്ടുപോയത്.ദിവസങ്ങൾക്ക് ശേഷം തട്ടിക്കൊണ്ടു പോയവർ മൈസൂരിൽ ഷാഫിയെ വിട്ടയക്കുകയായിരുന്നു.പൊലിസ് അറസ്റ്റ് ചെയ്ത പ്രതിയെ താമരശേരി കോടതി റിമാന്റ് ചെയ്തു

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test