Kodenchery, മലബാർ റിവർ ഫെസ്റ്റിവെൽ ഷട്ടിൽ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പ്.

hop thamarassery poster
Kodenchery: മലബാർ റിവർ ഫെസ്റ്റിവെലിൻ്റെ പ്രീഇവൻ്റുകളുടെ ഭാഗമായി പുലിക്കയം മരിയൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് കാലിക്കറ്റ് ഇൻഡോർ ബാഡ്മിൻ്റൺ അസ്സോസിയേഷൻ്റെ (CIBA) സഹകരണത്തോടെ 13-07 -2024 ന് ശനിയാഴ്ച വൈകിട്ട് നടത്തുന്ന ജില്ലാതല പ്രൈസ് മണി ഷട്ടിൽ ബാഡ്മിൻ്റൺ (D Level) ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.
ഗ്രമാപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉൽഘാടനം ചെയ്തു.
അലക്സ് തോമസ് ചെമ്പകശേരി ചെയർമാനായും മിഥുൻ ജോസഫ് കൺവീനറായും ബിബിൻ കെ കെ
ജോയിൻ്റ് കൺവീനറായും ഗ്രാമപഞ്ചായത്തംഗങ്ങളെ രക്ഷാധികളായും തിരഞ്ഞെടുത്തു.
വൈകിട്ട് 7 മണിക്ക് നടത്തുന്ന ഉൽഘാടന സമ്മേളനത്തിൽ വെച്ച് കോടഞ്ചേരിയിലെ കായിക മുന്നേറ്റത്തിൻ്റെ അമരക്കാരാനായ മുൻകായികാദ്ധ്യാപകൻ   കെ എം മത്തായി സാറിനെ ആദരിക്കുന്നു.
യോഗത്തിൽ  പഞ്ചായത്ത് അംഗങ്ങളായ ലിസ്സി ചാക്കോ, ‘ വാസുദേവൻ മാസ്റ്റർ, സൂസൻ വർഗീസ്, ഏലിയാമ്മ സെബാസ്റ്റ്യൻ, ഫെസ്റ്റിവെൽ കോർഡിനേറ്റർ പോൾസൺ അറയ്ക്കൽ പ്രസംഗിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test