Kozhikode: കോഴിക്കോട് തൊണ്ടയാട് ഈസ്റ്റ് കുടിൽതോട് ഏഴാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കാറിലെത്തിയ രണ്ടുപേരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. സംഘത്തിലുള്ള ഒരാളുടെ കൈക്ക് കടിച്ചാണ് കുട്ടി രക്ഷപ്പെട്ടത്.
രക്ഷപ്പെട്ട കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പ്രദേശവാസികൾ തിരച്ചിൽ നടത്തിയെങ്കിലും കാർ കണ്ടെത്താനായില്ല. വെള്ള കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.