Kozhikode: പിജി എന്‍ട്രന്‍സ് പരീക്ഷയ്‌ക്കെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് ഫാത്തിമ അസ്ല. കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ പി ജി എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പോയപ്പോള്‍ നേരിട്ട ദുരനുഭവമാണ് ഫാത്തിമ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലുകള്‍ നുറുങ്ങുന്ന രോഗമായ ഓസ്റ്റിയോ ജനസിസ് ഇംപെര്‍ഫെക്റ്റ എന്ന രോഗത്തെ അതിജീവിച്ച് ഡോക്ടറായ ഫാത്തിമ അസ്ല മലയാളികള്‍ക്ക് സുപരിചിതയാണ്. ജൂണ്‍ ആറാം തീയതിയായിരുന്നു പരീക്ഷ.
‘മൂന്നാം നിലയിലായിരുന്നു പരീക്ഷാ ഹാള്‍. പരിമിതികള്‍ ഉണ്ടായിട്ടും പരാതിയൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് ഫിറോസ് എന്നെ എടുത്ത് മൂന്നാം നില വരെ നടന്നുകയറി എക്‌സാം ഹാളില്‍ എത്തിച്ചു. കാലിന് പരിമിതിയുള്ളതിനാല്‍ ചെരുപ്പ് ഉപയോഗിക്കാതെ നടക്കാന്‍ കഴിയില്ല. എക്‌സാം ഹാളിലേക്ക് ഭര്‍ത്താവിന് പ്രവേശനം അനുവദിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ആ നിര്‍ദേശവും അനുസരിച്ച് വാക്കര്‍ ഉപയോഗിച്ച് ഹാളിലേക്ക് നടന്നു.