Thamarassery: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മുഴുവൻ യൂണിറ്റുകളിലും നടപ്പിലാക്കുന്ന മതം മധുരമാണ് ക്യാംപയിൻ താമരശ്ശേരി മേഖലാ തല ഉൽഘാടനം സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ നിർവഹിച്ചു . മത നിരാസവും ലിബറലിസവും ലഹരി ഉപയോഗവും പുതുതലമുറയിൽ വളർന്ന് വരുന്ന സാഹചര്യത്തിൽ മതം മധുരമാണ് ക്യാംപയിന് പ്രശസ്തി വർധിക്കുകയാണെന്ന് തങ്ങൾ കൂട്ടിച്ചേർത്തു .കട്ടിപ്പാറ ക്വാറി ഇസ്‌ലാഹുൽ അഥ്ഫാൽ മദ്രസയിൽ നടന്ന പരിപാടി സയ്യിദ് മുസമ്മിൽ ദാരിമിയുടെ പ്രാർത്ഥനയോടെ തുടക്കമായി .മേഖലാ പ്രസിഡണ്ട് ഉനൈസ് റഹ്‌മാനി പൂനൂർ അധ്യക്ഷത വഹിച്ചു .മേഖലാ സെക്രട്ടറി സലാം കോരങ്ങാട് സ്വാഗതം പറഞ്ഞ സദസ്സിൽ അൻവർ കമാലി ഫൈസി നാട്ടുകൽ പ്രമേയ പ്രഭാഷണം നിർവഹിച്ചു . ഡോക്ടർ റാഷിദ് മടത്തുംപൊയിൽ ,വിച്ചോയ് മാസ്റ്റർ ,നിസാർ ,ജബ്ബാർ മാസ്റ്റർ ,ടി ടി മാസ്റ്റർ , അഷ്‌റഫ് കട്ടിപ്പാറ ,സലാം മാസ്റ്റർ ,റാഷിദ് പി എം , ഫള്‌ലുറഹ്മാൻ ഫൈസി ,മുനീർ അഹമ്മദ് ,റഹീസ് ദാരിമി ,മുനീർ കട്ടിപ്പാറ ,ഷംസീർ വിച്ചി ,റിയാസ് അൻവർ ,നദീറലി ,ശമ്മാസ് ,ഫസ്‌ലുറഹ്മാൻ കട്ടിപ്പാറ ,ഫാസിൽ കോളിക്കൽ എന്നിവർ പങ്കെടുത്തു .