Thiruvambady: കാട്ടുപന്നി ശല്യം മൂലം മനുഷ്യജീവൻ നഷ്ടപ്പെടുകയും, കൃഷി ചെയ്യാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യുമ്പോൾ കർഷകരെ സഹായിക്കുന്നതിനു വേണ്ടി തന്റെ അധികാരം ഉപയോഗിച്ചുകൊണ്ട് വനം വകുപ്പിന്റെ എം പാനൽ ഷൂട്ടർമാരുടെ സഹായത്തോടെ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിരമായി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നി കളെ വെടിവെച്ചു കൊന്നതിന്റെ പേരിൽ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പരാതി നല്കിയ കർഷകദ്രോഹികളെ കർഷകർ തിരിച്ചറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യണമെന്ന് ആം ആദ്മി പാർട്ടി തിരുവമ്പാടി നിയോ ചകമണ്ഡലംകമ്മറ്റി അഭിപ്രായപ്പെട്ടു.
ജെനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കുന്നതിനു വേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ച നടപടിക്ക് ആം ആദ്മി പാർട്ടി പ്രസിഡണ്ടിന് പിന്തുണ അറിയിച്ചു.
വെടി വെച്ചുകൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചു മൂടാതെ ജെനങ്ങൾക്ക് ലേലം ചെയ്തു നല്കി ലേലത്തുക ഷൂട്ടർ മാർക്കുപ്രതിഫലമായി നല്കുന്നതിനു വേണ്ട നിയമ നിർമ്മാണം നടത്തുന്നതിന് ഗവൺമെണ്ട് തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
AAP തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മറ്റത്തിൽ ജെയിംസിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
ജോസ് റാണിക്കാട്ട്, സുരേഷ് ബാബു തടപ്പറമ്പിൽ , കുര്യാക്കോസ് കൊച്ചു പറമ്പിൽ, ജേക്കബ്ബ് ചെറിയാൻ മണക്കുന്നേൽ , പോൾ മുട്ടത്ത്, ജോബി പുളിമൂട്ടിൽ , ബൈജു വരിക്കയാനി ,
ബേബി ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.