Thamarassery : താമരശ്ശേരി പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കോഴിക്കോട് നിന്നും - സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൽ നിന്നും ഇറങ്ങിയ കാരന്തൂർ ഉഴിപ്പാട്ടിൽ രഞ്ജിത്ത് കുമാറിൻ്റെ പക്കൽ നിന്ന് ബാഗിൽ സൂക്ഷിച്ച 6.908 കിലോഗ്രാം കഞ്ചാവ് പിടികൂടി.
കൊടുവള്ളിയിലും താമരശ്ശേരിയിലും വൻ മയക്കുമരുന്ന് വേട്ട.
ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച16.400. കിലോഗ്രാം കഞ്ചാവുമായി രണ്ടുപേരെ കോഴിക്കോട് റൂറൽ എസ്.പി ഡോ.അർവിന്ദ് സുകുമാർ.ഐ. പി.എസ് ൻ്റെ കീഴിലുള്ള പ്രത്യേക സംഘം പിടികൂടി. കൊടുവള്ളി ,താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധികളിലായാണ് ഇന്നലെ രാത്രിയോടെ കഞ്ചാവ് പിടികൂടുന്നത്.
KL56 R 2179 നമ്പർ ബുള്ളറ്റിൽ കോഴിക്കോട് നിന്നും കൊടുവള്ളിയിലേക്ക് വരികയായിരുന്ന സമീർ കെ.കെ എന്ന ബുൾഗാൻ സമീർ,(45 ), പുതുപ്പറമ്പിൽ ,കൂരാച്ചുണ്ട് എന്നയാളെ 9.480 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി, മദ്രസ ബസാർ എന്ന സ്ഥലത്ത് വച്ചും, താമരശ്ശേരി പോലീസ് സ്റ്റേഷന് സമീപത്തുവച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടെ കോഴിക്കോട് -സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ബസിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച രഞ്ജിത്ത് കുമാർ എന്ന ബാബു , (42) കുഴിമ്പാട്ടിൽ വീട്,കാരന്തൂർ,കുന്നമംഗലം,എന്നയാളെ 6.900 കിലോഗ്രാം കഞ്ചാവുമായി താമരശ്ശേരി പോലീസ് സ്റ്റേഷന് മുൻവശം വെച്ചുമാണ് പിടികൂടുന്നത് .കോഴിക്കോട്,വയനാട് ജില്ലകളിലെ കഞ്ചാവ് മൊത്തം കച്ചവടക്കാരാണ് ഇരുവരും. ജയിലിൽ വച്ച് പരിചയപ്പെട്ട രണ്ടു പേരും വർഷങ്ങളായി മയക്കുമരുന്ന് കച്ചവടം നടത്തിവരികയാണ്. ഒഡീഷയിൽ നിന്നും കഞ്ചാവ് വാങ്ങി റോഡ് മാർഗ്ഗം കോഴിക്കോടും, വയനാടും എത്തിച്ചാണ് വില്പന.ബുധനാഴ്ച വൈകിട്ട് കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നും സുൽത്താൻബത്തേരി കെഎസ്ആർടിസി ബസിൽ കയറി യാത്ര ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.ബുൾഗാൻ സമീർ കോഴിക്കോട് നിന്നും മറ്റൊരു കെ എസ് ആർ ടി സി ബസ്സിൽ കയറി കുന്നമംഗലത്തിറങ്ങി ബുള്ളറ്റ് എടുത്ത് കൂരാച്ചുണ്ടിലേക്ക് പോകുന്നതിനിടെയാണ് കൊടുവള്ളി വെച്ച് പിടിയിലാവുന്നത്.രണ്ടുപേരും ട്രാവലർ ബാഗുകളിലാക്കികഞ്ചാവിന് മുകളിൽ ഡ്രസ്സ് കൊണ്ട് മൂടിയ നിലയിലായിരുന്നു. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ചു 30000 വരെ രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്.വയനാട് ജില്ലയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനാണ് രഞ്ജിത്ത് കുമാർ എന്ന ബാബു. രണ്ടുപേരും മുമ്പ് മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നവരാണ്. സമീറിന്റെ പേരിൽ പേരാമ്പ്ര ,കസബ ,മാനന്തവാടി ,പാണ്ടിക്കാട്, താമരശ്ശേരി സ്റ്റേഷനുകളിൽ വാഹന മോഷണത്തിനും മലഞ്ചരക്ക് മോഷണത്തിനും കേസുകളുണ്ട്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വരും. പ്രതികളെ താമരശ്ശേരി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു.
കോഴിക്കോട് റൂറൽ നാർക്കോട്ടിക് ഡി.വൈ.എസ്.പി കെ.എസ്.ഷാജി ,താമരശ്ശേരി ഡി.വൈ.എസ്.പി പി .പ്രമോദ്, എന്നിവരുടെ നിർദേശപ്രകാരം കൊടുവള്ളി ഇൻസ്പെക്ടർ കെ .പി അഭിലാഷ് താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ .എ എന്നിവരുടെ നേതൃത്വത്തിലാണ് കൊടുവള്ളി സബ് ഇൻസ്പെക്ടർ ജിയോ സദാനന്ദൻ,താമരശ്ശേരി സബ് ഇൻസ്പെക്ടർ ആർ.സി. ബിജു, സ്പെഷ്യൽ സ്കോഡ് എസ് ഐ മാരായ രാജീവ് ബാബു,ബിജു പി , ഷിബിൽ ജോസഫ്, എ എസ് ഐ മാരായ ഷാജി വി.വി, ബിനീഷ്.വി സി ,മനോജ് രാമത്ത് ,സദാനന്ദൻ വി,സീനിയർ സി പി ഒ മാരായ ജയരാജൻ എൻ.എം ,ജിനീഷ് . പി.പി, ഇ കെ മുനീർ, ഷാഫി എൻ എം, അജിത് കെ.കെ ,സി പി ഒ മാരായ ശോഭിത്ത് ടി കെ, അഖിലേഷ് ഇ കെ ,കൊടുവള്ളി പോലീസ് സ്റ്റേഷൻ എസ് ഐ സി.ഐ. ബെന്നി, സീനിയർ സി പി ഒ മാരായ , രതീഷ് എ.കെ, സന്ദീപ്. എൻ,കെ.എച്ച്.ജി – വാസു, ജിനീഷ്. കെ,,താമരശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് സി പി ഓ.മാരായ പ്രവീൺ. സി പി,മുജീബ്. എം,,നിഷാദ്. എം വി,ബിപിൻ രാജ്. കെ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.