Thamarassery: അടിവാരത്ത് 113 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. അടിവാരം കളക്കുന്നുമ്മൽ ഒറ്റിതോട്ടത്തിൽ സിജാസ് (38) ആണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘവും, Thamarassery Police ഇയാളുടെ വീട്ടിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
അടിവാരത്ത് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ ലഹരി വിരുദ്ധ മാർച്ച് നടക്കുന്ന അതേസമയം തന്നെയാണ് അങ്ങാടിക്ക് തൊട്ടടുത്ത വീട്ടിൽ നിന്നും വൻതോതിൽ എംഡിഎംഎ പിടികൂടിയത്. ഇയാളെ കുറച്ചു കാലമായിട്ട് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.